'ആ സ്ത്രീയുമായുള്ള ബന്ധത്തിൽ എനിക്ക് പശ്ചാത്താപമുണ്ട്, പക്ഷേ എന്റെ ഭാര്യ എന്നെ മനസിലാക്കി'; ജനാർദ്ദനൻ

ജീവിതത്തിൽ എടുത്ത തീരുമാനങ്ങൾ ശരിയായോ എന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് ജനാർദ്ദനൻ ഇക്കാര്യം വെളിപ്പെടുത്തിയത്

'ആ സ്ത്രീയുമായുള്ള ബന്ധത്തിൽ എനിക്ക് പശ്ചാത്താപമുണ്ട്, പക്ഷേ എന്റെ ഭാര്യ എന്നെ മനസിലാക്കി'; ജനാർദ്ദനൻ
dot image

പതിനെട്ട് വർഷം മുൻപ് തനിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി നടൻ ജനാർദ്ദനൻ. തന്റെ ഭാര്യക്ക് ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും അവർക്ക് ഇതിൽ താത്പര്യമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താൻ എവിടെപ്പോയാലും നമ്മുടെ ആൾ എങ്ങനെയാണെന്ന് ഭാര്യയുടെ മനസ്സിൽ ഒരു വിചാരമുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. ജീവിതത്തിൽ എടുത്ത തീരുമാനങ്ങൾ ശരിയായോ എന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് ജനാർദ്ദനൻ ഇക്കാര്യം വെളിപ്പെടുത്തിയത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജനാർദ്ദനൻ മനസുതുറന്നത്‌.

'ഒരു പതിനെട്ട് വർഷം ഞാൻ മറ്റൊരു സ്ത്രീയുമായി ബന്ധത്തിൽ ആയിരുന്നു. അവർക്ക് വേണ്ടി ഞാൻ ചെയ്യാവുന്നത് ഒക്കെ ചെയ്തിട്ടുണ്ട്. എന്റെ ഭാര്യക്ക് അറിയാമായിരുന്നു അവൾക്ക് അത് താത്പര്യമില്ലായിരുന്നു. അപ്പോൾ എന്റെ ഭാര്യക്ക് ലൈംഗിക ബന്ധത്തിൽ ഇഷ്ടമില്ലാതെയായി, അതുകൊണ്ടാണ് ഞാൻ മറ്റൊരു സ്ത്രീയുമായി അടുത്തത്. മനുഷ്യനല്ലേ…ഞാൻ അത്രയും നാൾ അവർക്ക് വേണ്ടത് എല്ലാം ചെയ്തു കൊടുത്തു. അവസാനം അവളുടെ മകൻ നല്ല നിലയിലായപ്പോൾ ഇത് മോശമല്ലേ ആരെങ്കിലും അറിഞ്ഞാലോ എന്നോർത്ത് ആ ബന്ധം ഉപേക്ഷിക്കേണ്ടി വന്നു'.

'എവിടെ പോയാലും എന്റെ ഭാര്യക്ക് അറിയാമായിരുന്നു…ചെറുപ്പം മുതൽ അവൾക്ക് എന്നെ അറിയാം. ഞാൻ എവിടെപ്പോയാലും നമ്മുടെ ആൾ എങ്ങനെയാണെന്ന് അവളുടെ മനസ്സിൽ ഒരു വിചാരമുണ്ട്. ഭാര്യ പഠിച്ചതെല്ലാം ഡൽഹിയിലാണ്. വളരെ നല്ല സ്റ്റാൻഡേർഡ് ഓഫ് ലിവിം​ഗ് ആയിരുന്നു. ഇങ്ങനെയൊരു സംഭവം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളത് അല്ലാതെ വേറെയൊരു ബ്ലാക്ക്മാർക്കും എനിക്കില്ല. എന്റെ ഈ ബന്ധം കാരണം ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല', ജനാർദ്ദനൻ പറഞ്ഞു.

Content Highlights: Janardhanan Opens up about his relation with another women

dot image
To advertise here,contact us
dot image