പേടിച്ച് പോയി, നല്ല കിടിലൻ ഹൊറർ പടം; പ്രണവിനെയും രാഹുൽ സദാശിവനെയും പുകഴ്ത്തി ആരാധകർ, ആദ്യ പ്രതികരണങ്ങൾ

പ്രണവിനെയും സദാശിവനെയും പുകഴ്ത്തി ആരാധകര്‍, 'ഡീയസ് ഈറേ' ആദ്യ പ്രതികരണങ്ങള്‍

പേടിച്ച് പോയി, നല്ല കിടിലൻ ഹൊറർ പടം; പ്രണവിനെയും രാഹുൽ സദാശിവനെയും പുകഴ്ത്തി ആരാധകർ, ആദ്യ പ്രതികരണങ്ങൾ
dot image

പ്രണവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന 'ഡീയസ് ഈറേ' വളരെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ്. സിനിമയുടെ ഫസ്റ്റ് ഷോ കഴിയുമ്പോൾ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സിനിമ മലയാള സിനിമയുടെ ഹൊറർ ഴോണറുകളിൽ ഇന്ത്യയിൽ ഒരു പ്രത്യേക സ്ഥാനം നേടുമെന്ന് ഉറപ്പാണെന്നും ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ ഒരിക്കലും നിരാശപ്പെടുത്തിയില്ലെന്നും കമന്റുകൾ വരുന്നുണ്ട്.

പേടിയെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാൻ അറിയുന്ന സംവിധായകനാണ് രാഹുൽ സദാശിവൻ എന്നാണ് പ്രീമിയർ ഷോയ്ക്ക് ശേഷം പ്രേക്ഷകരുടെ അഭിപ്രായം. ഹൊറർ എന്ന ഴോണറിൽ തന്നെ എത്തുമ്പോഴും രാഹുൽ സദാശിവന്റെ ഓരോ ചിത്രവും നൽകുന്നത് വ്യത്യസ്തമായ അനുഭവമാണെന്നും പ്രേക്ഷകർ കുറിക്കുന്നു. പ്രണവ് മോഹൻലാലിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ചിത്രത്തിലേതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റുകൾ. പ്രണവിനെ ഇതുവരെ കാണാത്ത ഭാവത്തിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്. സിനിമയ്ക്ക് 100 കോടി ഉറപ്പിക്കാമെന്നും പ്രേക്ഷകർ പറയുന്നു.

തിരക്കഥയ്ക്കും സംവിധാനത്തിനും പ്രകടനങ്ങൾക്കും മാത്രമല്ല, ക്രിസ്റ്റോ സേവ്യർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും മികച്ച പ്രതികരണം നേടാൻ കഴിയുന്നുണ്ട്. സൗണ്ട് ഡിസൈനും ക്യാമറയും എഡിറ്റിങ്ങുമടക്കം എല്ലാ സാങ്കേതിക മേഖകളും കയ്യടി വാരിക്കൂട്ടുന്നുണ്ട്. ടീസറും ട്രെയ്‌ലറും പോസ്റ്ററുകളും നൽകിയ പ്രതീക്ഷകളെല്ലാം ചിത്രം കാത്തുവെന്നും സിനിമ മികച്ച കളക്ഷൻ സ്വന്തമാക്കുമെന്നും കമന്റുകളുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്.

Content Highlights: Dies Irae directed by Rahul Sadashivan received great response

dot image
To advertise here,contact us
dot image