ഷുഗര്‍കട്ടിലാണോ? മധുരം പൂര്‍ണമായി ഒഴിവാക്കരുതെന്ന് തമന്നയുടെ ഫിറ്റ്നെസ്സ് കോച്ച്

ഭക്ഷണത്തില്‍ നിന്ന് മധുരം ഒഴിവാക്കുന്നത് അമിതവണ്ണം, പ്രമേഹം മറ്റ് ജീവിതശൈലീ രോഗങ്ങള്‍ എന്നിവയില്‍ നിന്ന് അകറ്റിനിര്‍ത്തും

ഷുഗര്‍കട്ടിലാണോ? മധുരം പൂര്‍ണമായി ഒഴിവാക്കരുതെന്ന് തമന്നയുടെ ഫിറ്റ്നെസ്സ് കോച്ച്
dot image

ഷുഗര്‍ കട്ട്! സെലിബ്രിറ്റികള്‍ മുതല്‍ ഫിറ്റ്‌നെസ്സ് ഫ്രീക്കന്മാര്‍ വരെ ഉരുവിടുന്ന മന്ത്രമാണ്. പഞ്ചസാര വെളുത്ത വിഷമാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകളുള്‍പ്പെടെ എല്ലാവരും അഭിപ്രായപ്പെടാറുള്ളത്. ഭക്ഷണത്തില്‍ നിന്ന് മധുരം ഒഴിവാക്കുന്നത് അമിതവണ്ണം, പ്രമേഹം മറ്റ് ജീവിതശൈലീ രോഗങ്ങള്‍ എന്നിവയില്‍ നിന്ന് അകറ്റിനിര്‍ത്തും. എന്നാല്‍ ഭക്ഷണക്രമത്തില്‍നിന്ന് പൂര്‍ണമായും മധുരം ഒഴിവാക്കുന്നത് മാതൃകാപരമായ പരിഹാരമല്ലെന്നാണ് സെലിബ്രിറ്റി ഫിറ്റ്‌നെസ്സ് കോച്ചായ സിദ്ധാര്‍ഥ സിങ് പറയുന്നത്. തമന്ന ഭാട്ടിയയുടെ ഫിറ്റ്‌നെസ്സ് കോച്ചാണ് സിദ്ധാര്‍ഥ.

നിത്യവും മധുരം കഴിക്കാനുള്ള മൂന്നുകാരണങ്ങള്‍ എന്ന തലക്കെട്ടോടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് മധുരം പേടിക്കുന്നത്ര വില്ലനല്ലെന്ന് സിദ്ധാര്‍ഥ പറയുന്നത്. ചെറിയ അളവില്‍ മധുരം കഴിക്കുകയാണെങ്കില്‍ അത് നിങ്ങളെ സ്ഥിരതയുള്ളവനാക്കുമെന്നാണ് സിദ്ധാര്‍ഥ പറയുന്നത്. അതായത്, ചെറിയ അളവില്‍ മധുരം കഴിക്കുന്നതിനാല്‍ മധുരത്തോട് അമിതമായ ആസക്തി ഉണ്ടാകില്ല അതിനാല്‍ ന്യൂട്രീഷന്‍ പ്ലാനുമായി മുന്നോട്ടുതന്നെ പോകും.

അതുപോലെ പഞ്ചസാര പ്രകടനവും വീണ്ടെടുക്കലിനെയും മെച്ചപ്പെടുത്തുന്നു. കാര്‍ബോഹൈഡ്രേറ്റ് പ്രൊട്ടീനുമായി ചേര്‍ന്ന് വര്‍ക്കൗട്ടിന് ശേഷം ഗ്ലൈക്കോജന്‍ സ്റ്റോര്‍സ് നിറയ്ക്കുന്നു. അതിനാല്‍ പ്രൊട്ടീന്‍ ഷെയ്ക്കിനൊപ്പം വാഴപ്പഴം വര്‍ക്കൗട്ടിന് ശേഷം കഴിക്കുന്നത് മികച്ച ആശയമായിരിക്കുമെന്ന് സിദ്ധാര്‍ഥ സിങ് പറയുന്നു.

പല പ്ലാനുകളും പൊളിയുന്നത് പെര്‍ഫെക്ഷന്‍ തേടുമ്പോഴാണ്. എന്നാല്‍ ഒരു മിതമായ അളവില്‍ ഷുഗര്‍ ട്രീറ്റ് നല്‍കിയാല്‍ പ്രോഗ്രസ് ഉപേക്ഷിക്കാതെ ജീവിതം ആസ്വദിക്കാന്‍ മസ്തിഷ്‌കത്തിന് അനുവാദം നല്‍കുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.

മധുരം ഉപേക്ഷിക്കും മുന്‍പ് അറിഞ്ഞിരിക്കാം

താത്കാലികമായ വിത്‌ഡ്രോവല്‍ സിംപ്റ്റംസ് നിങ്ങള്‍ക്ക് അനുഭവപ്പെടാം. മധുരം കഴിക്കുന്നത് സന്തോഷ ഹോര്‍മോണായ ഡൊപമിന്‍ റിലീസ് ചെയ്യുന്നുണ്ട്. അതിനാല്‍ മധുരം കഴിച്ചാല്‍ അത് അസ്വസ്ഥത, തളര്‍ച്ച, മൂഡ്‌സ്വിങ്‌സ്, തലവേദന എന്നിവയ്ക്ക് കാരണമാകും.

എല്ലാ മധുരവും ഒരുപോലല്ല. പഴങ്ങള്‍, പച്ചക്കറികള്‍, ചില പാലുല്പന്നങ്ങള്‍ എന്നിവയില്‍ പ്രകൃതിദത്ത മധുരം അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും വലിയ രീതിയില്‍ ശരീരത്തിന് ദോഷം ചെയ്യില്ല. എന്നാല്‍ അസംസ്‌കൃത ഭക്ഷണം ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

കുടലിന്റെ ആരോഗ്യം മെച്ചപ്പെടും. ദഹനപ്രശ്‌നങ്ങള്‍, വയര്‍വീര്‍ക്കല്‍ എന്നിവയും കുറയും. കുടലിലെ നല്ല ബാക്ടീരിയകളെ മെച്ചപ്പെടുത്തും.

രുചിമുകുളങ്ങള്‍ മെച്ചപ്പെടും. പഴങ്ങളുടെ സ്വാഭാവിക മധുരം പോലും ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലേക്ക് നിങ്ങളുടെ രുചിമുകുളങ്ങള്‍ എത്തിച്ചേരും.

Content Highlights: Should You Cut Back On Sugar Completely? Tamannaah Bhatia's Fitness Coach Explains

dot image
To advertise here,contact us
dot image