വിവാദങ്ങൾക്കിടെ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട് മന്ത്രിയും എംഎൽഎയും

മന്ത്രി കെ കൃഷ്ണൻകുട്ടിയും എംഎൽഎ കെ ശാന്തകുമാരിയുമാണ് രാഹുലിനൊപ്പം വേദി പങ്കിട്ടത്

വിവാദങ്ങൾക്കിടെ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട് മന്ത്രിയും എംഎൽഎയും
dot image

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കൊപ്പം വേദി പങ്കിട്ട് മന്ത്രി കെ കൃഷ്ണന്‍കുട്ടിയും കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിയും. പാലക്കാട് ജില്ലയില്‍ നടന്ന പട്ടയമേളയിലാണ് ഇരുവരും വേദി പങ്കിട്ടത്. ലൈംഗികാതിക്രമ പരാതികള്‍ ഉയർന്നതിന് ശേഷം ഇതാദ്യമായാണ് രാഹുലിനൊപ്പം ഒരു മന്ത്രിയും എംഎല്‍എയും വേദി പങ്കിടുന്നത്.

കഴിഞ്ഞ ദിവസം കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ലതയും  രാഹുല്‍  മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി പങ്കിട്ടിരുന്നു. അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ മോണിറ്ററിങ് കമ്മിറ്റി യോഗത്തിലായിരുന്നു രാഹുലിനൊപ്പം സിപിഐഎം ജനപ്രതിനിധി പങ്കെടുത്തത്.

നേരത്തെ ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശീധരൻ റോഡ് ഉദ്ഘാടനത്തിന് രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം പങ്കെടുത്തതിൽ ബിജെപിയിൽ നിന്നുൾപ്പെടെ വിമർശനം ഉയർന്നിരുന്നു. രാഹുലിനെ പൊതു പരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്ന ബിജെപി നിലപാടിന് വിരുദ്ധമായായിരുന്നു പ്രമീളയുടെ നടപടി. രാഹുലിനെ പാലക്കാട്ടെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല എന്ന് ഡിവൈഎഫ്‌ഐ നിലപാടെടുത്തിരുന്നു.

Content Highlights: Minister Krishnankutty shares stage with Rahul Mangoottathil in Palakkad

dot image
To advertise here,contact us
dot image