ക്ഷീണം കൊണ്ട് തളര്‍ന്നു, പക്ഷേ ഉറക്കം വരുന്നില്ല! നാലു ശീലങ്ങള്‍ ഒഴിവാക്കാം

നമ്മുടെ ഭക്ഷണരീതി, നമുക്ക് ചുറ്റുമുള്ള പ്രകാശം തുടങ്ങിയവ നമ്മള്‍ കിടക്കുന്നതിന് മുമ്പുള്ള ശീലങ്ങളുമായി ബന്ധപ്പെട്ടിരിക്കുകയാണെന്ന് വീണ്ടും ഓര്‍മിപ്പിക്കുകയാണ് ഡോക്ടര്‍

ക്ഷീണം കൊണ്ട് തളര്‍ന്നു, പക്ഷേ ഉറക്കം വരുന്നില്ല! നാലു ശീലങ്ങള്‍ ഒഴിവാക്കാം
dot image

ദൈനംദിന ജീവിതത്തിലെ ചില ശീലങ്ങള്‍ നമ്മുടെ ഉറക്കമെങ്ങനെ ഇല്ലാതാക്കുമെന്ന വിശദീകരിക്കുകയാണ് ന്യൂറോ സര്‍ജനായ ഡോ പ്രശാന്ത് കട്ടക്കോള്‍. ശരീരം ആകെ ക്ഷീണിച്ച് അവശനിലയിലാണ്, എന്നാല്‍ ഉറക്കം വരുന്നേയില്ല എന്നത് എത്രമാത്രം കഷ്ടമാണെന്ന് ആലോചിച്ച് നോക്കൂ. ഉറക്കം വന്ന് കണ്ണുകള്‍ അടയുമ്പോഴും മനസ് ഉണര്‍ന്നിരിക്കുകയാണ്. ആ ദിവസം നടന്ന കാര്യം മുഴുവന്‍ മനസിലൂടെ കടന്നുപോകുന്നു. ചിന്തകള്‍ അവസാനിക്കുന്നതേയില്ല.. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ഇതിന് എന്ത് പരിഹാരമാണുള്ളതെന്നും മൂന്ന് പതിറ്റാണ്ടായി ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന ഡോക്ടര്‍ വിശദീകരിക്കുന്നു.

നിങ്ങളുടെ പകല്‍ സമയത്തെ ശീലങ്ങളാണ് ഇത്തരത്തില്‍ നിങ്ങളുടെ ഉറക്കമില്ലാതാക്കുന്നത്. നാലു കാര്യങ്ങളില്‍ മാറ്റം വരുത്തിയാല്‍ നിങ്ങള്‍ക്ക് മികച്ച ഉറക്കം ലഭിക്കുമെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. നിങ്ങള്‍ ഇരിക്കുന്ന സമയത്തിനെക്കാള്‍ കൂടുതല്‍ നടക്കാന്‍ ശ്രമിക്കുക, സൂര്യാസ്തമയത്തിന് ശേഷം നിങ്ങള്‍ക്ക് ചുറ്റുമുള്ള പ്രകാശം കുറയ്ക്കുക, കിടക്കുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പേയെങ്കിലും ഫോണ്‍ മാറ്റിവയ്ക്കുക, അത്താഴം നേരത്തെ കഴിക്കുക അതും സൂര്യാസ്തമയത്തിന് മുമ്പ് ശേഷം ഇരുപത് മിനിറ്റ് നടക്കുക. ഈ നാലു മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ നിങ്ങള്‍ക്ക് അതിന്റെ ഫലം ലഭിക്കുമെന്ന് ഡോക്ടര്‍ ഉറപ്പു നല്‍കുന്നു.

നമ്മുടെ ഭക്ഷണരീതി, നമുക്ക് ചുറ്റുമുള്ള പ്രകാശം തുടങ്ങിയവ നമ്മള്‍ കിടക്കുന്നതിന് മുമ്പുള്ള അനുഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുകയാണെന്ന് വീണ്ടും ഓര്‍മിപ്പിക്കുകയാണ് ഡോക്ടര്‍. നമ്മള്‍ ശാരീരികമായി വളരെ തളര്‍ന്നിരിക്കുമ്പോഴും നമ്മുടെ തലച്ചോര്‍ പ്രവര്‍ത്തിക്കും. ഇതാണ് ഉറങ്ങാന്‍ കഴിയാതെ പോകുന്നത്. ഇതില്‍ നിന്നും മനസിലാകുന്നത് നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നമ്മുടെ ക്ഷീണത്തെ മാത്രം അടിസ്ഥാനമാക്കിയല്ലെന്നതാണ്. മറിച്ച് നമ്മുടെ ശീലങ്ങളെയും ആശ്രയിച്ചിരിക്കും എന്ന് ബെംഗളുരുവില്‍ പ്രവര്‍ത്തിക്കുന്ന സീനിയര്‍ മിനിമല്‍ ഇന്‍വേസീവ് ബ്രെയിന്‍ ആന്‍ഡ് സ്‌പൈന്‍ സര്‍ജന്‍ ഡോ. ജഗദീഷ് ചട്ട്‌നാനി ചൂണ്ടിക്കാട്ടുന്നു.

വൈകുന്നേരങ്ങളില്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കുക, തീവ്രത കൂടിയ പ്രകാശം നേരിടേണ്ടി വരിക, തീവ്രമായ സമ്മര്‍ദം എന്നിവയെല്ലാം തലച്ചോറ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കാന്‍ കാരണമാകും. ഇത് ഉറക്കത്തെ ബാധിക്കുകയും ചെയ്യും. സ്‌ക്രീനുകളില്‍ നിന്നുള്ള വെളിച്ചം മെലാറ്റോണിന്റൈ ഉത്പാദനം കുറയ്ക്കും. ഇതാണ് തലച്ചോറിന് ഉറങ്ങാനുള്ള സിഗ്നല്‍ നല്‍കുന്നത്. ഇതും ഉറക്കത്തെ സാരമായി ബാധിക്കും. മാത്രമല്ല കുറച്ച് ഭക്ഷണം കഴിക്കുന്നതും അമിതമായി ഭക്ഷണം കഴിക്കുന്നതും ഉറക്കം ഇല്ലാതാക്കും.

Content Highlights: Four day time habits which made you awake

dot image
To advertise here,contact us
dot image