

അറ്റാക്ക് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്നത് ഹാര്‍ട്ട് അറ്റാക്കിനെക്കുറിച്ചായിരിക്കാം.എന്നാല്‍ കിഡ്‌നിക്കും അറ്റാക്ക് വരാം. അക്യൂട്ട് കിഡ്‌നി ഇന്‍ജുറി(എകെഐ) എന്നറിയപ്പെടുന്ന അവസ്ഥയാണിത്. വൃക്കകള്‍ക്ക് മാലിന്യങ്ങള്‍ ഫില്‍റ്റര്‍ ചെയ്യാനും ദ്രാവകങ്ങള്‍ സന്തുലിതമാക്കാനുമുള്ള കഴിവ് പെട്ടെന്ന് നഷ്ടപ്പെടുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. വൃക്ക ആഘാതം മുന്നറിയിപ്പില്ലാതെ ബാധിക്കുകയും ഉടനടി ചികിത്സിച്ചില്ലെങ്കില്‍ അത് സ്ഥിരമായ വൃക്ക തകരാറിലേക്കും ജീവന്‍ തന്നെ അപകടപ്പെടുത്താവുന്ന സങ്കീര്‍ണ്ണതകളിലേക്കും നയിച്ചേക്കാം.
വൃക്കകളുടെ പ്രവര്‍ത്തനം പെട്ടെന്ന് നിലയ്ക്കുമ്പോഴാണ് വൃക്കാഘാതം എന്ന ഗുരുതരമായ വൃക്കതകരാര്‍ സംഭവിക്കുന്നത്. സാധാരണയായി വൃക്ക രോഗങ്ങള്‍ മാസങ്ങളും വര്‍ഷങ്ങളും കൊണ്ട് കാലക്രമേണ സംഭവിക്കുന്നതാണ്. എന്നാല്‍ അത്തരം വിട്ടുമാറാത്ത വൃക്കതകരാറില്‍നിന്ന് വ്യത്യസ്തമായി വൃക്കാഘാതം പെട്ടെന്ന് സംഭവിക്കുന്നതാണ്. പൂര്‍ണ്ണ ആരോഗ്യമുള്ള വ്യക്തികളില്‍ പോലും പെട്ടെന്ന് സംഭവിച്ചേക്കാം.

വൃക്കകളുടെ പ്രവര്‍ത്തനം പെട്ടെന്ന് തകരാറിലാകുമ്പോള്‍ രക്തത്തില്‍ വിഷവസ്തുക്കള്‍ അടിഞ്ഞുകൂടുകയും അവയവങ്ങളുടെ പ്രവര്‍ത്തനം മോശമാകുകയും ചെയ്യും. കിഡ്ണി അറ്റാക്കിന്റെ ദൈര്‍ഘ്യം അതിന്റെ അടിസ്ഥാന കാരണത്തെയും കേടുപാടുകളെയും വ്യാപ്തിയേയും ആശ്രയിച്ചിരിക്കുന്നു. ചിലപ്പോള്‍ രോഗത്തിന്റെ കാരണം പരിഹരിച്ചുകഴിഞ്ഞാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വൃക്കകളുടെ പ്രവര്‍ത്തനം വീണ്ടെടുക്കാന്‍ തുടങ്ങും. എന്നാല്‍ കൂടുതല്‍ മോശമായ അവസ്ഥയാണെങ്കില്‍ വൃക്കകളുടെ പ്രവര്‍ത്തനം പുനസ്ഥാപിക്കാന്‍ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. ചികിത്സിച്ചില്ലെങ്കില്‍ സ്ഥിരമായ വൃക്കവൈകല്യത്തിലേക്കോ വിട്ടുമാറാത്ത വൃക്കരോഗത്തിലേക്കോ നയിച്ചേക്കാം.
വൃക്ക ആഘാതം വളരെ അപൂര്‍വ്വമായി മാത്രമേ ഉണ്ടാകാറുള്ളൂ. വൃക്കകളിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നതോ വൃക്കയുടെ കലകളെ നേരിട്ട് പരിക്കേല്‍പ്പിക്കുന്നതോ ആയ സാഹചര്യങ്ങളുണ്ടാകുമ്പോഴാണ് സാധാരണയായി വൃക്കതകരാര്‍ സംഭവിക്കുന്നത്.

ആവശ്യത്തിന് വെള്ളം ലഭിക്കാതെ നിര്‍ജലീകരണം സംഭവിക്കുമ്പോള്‍ വൃക്കകളിലേക്ക് ആവശ്യത്തിന് രക്തം എത്തിച്ചേരുന്നില്ല.വൃക്കകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെവരുമ്പോള്‍ വൃക്കകള്‍ സമ്മര്‍ദ്ദത്തിലാവുകയോ പ്രവര്‍ത്തനം നിലച്ചുപോവുകയോ ചെയ്യും.
ഇത്തരം അണുബാധകള്‍ രക്തത്തിലൂടെ വേഗത്തില്‍ പടരുകയും രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുകയും ചെയ്യും.
രക്തസമ്മര്‍ദ്ദത്തിന്റെ നീണ്ടുനില്‍ക്കുന്നതും പെട്ടെന്നുള്ളതുമായ കുറവ് വൃക്കകളിലേക്ക് ആവശ്യത്തിന് ഓക്‌സിജന്‍ എത്തിക്കില്ല. വലിയ ശസ്ത്രക്രിയക്കിടയിലോ, ഗുരുതരമായ പരിക്കിന് ശേഷമോ, ഗുരുതരമായ മെഡിക്കല്‍ അവസ്ഥകളുടെ ഫലമായോ സംഭവിക്കാം.

മൂത്രപ്രവാഹം തടസ്സപ്പെടുമ്പോള്‍ വൃക്കകളുടെ സമ്മര്‍ദ്ദം വര്‍ധിക്കുന്നു. തടസം നീക്കിയില്ലെങ്കില്‍ വൃക്ക തകരാറിലായേക്കാം.
ഗുരുതരമായ കഠിനരോഗമോ കരള്‍രോഗമോ ഉണ്ടെങ്കില്‍ പലപ്പോഴും വൃക്കകളിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് വൃക്കകളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുകയും വൃക്ക തകരാര്‍ ഉണ്ടാവുകയും ചെയ്യും.
വൃക്കരോഗത്തിന്റെ ഏറ്റവും ആശങ്കാജനകമായ വശങ്ങളിലൊന്ന് വൃക്കയ്ക്ക് കേടുപാട് സംഭവിക്കുന്നത് പലപ്പോഴും വൈകിയാണ് അറിയുന്നത് എന്നത്. കണങ്കാലുകള്‍,മുഖം എന്നിവയിലെ വീക്കം, ക്ഷീണം അല്ലെങ്കില്‍ ബലഹീനത, ഓക്കാനം അല്ലെങ്കില്‍ വിശപ്പില്ലായ്മ എന്നിവ പ്രാരംഭ ലക്ഷണങ്ങളാണ്. ചില ആളുകളില്‍ മൂത്രത്തിന്റെ അളവ് കുറഞ്ഞും ചിലരില്‍ മൂത്രമൊഴിക്കുന്നത് ഇരുണ്ടനിറമായോ കാണപ്പെടാം. രോഗാവാസ്ഥ ഗുരുതരമാകുമ്പോള്‍ വിഷവസ്തുക്കൾ അടിഞ്ഞുകൂടി ശ്വാസതടസം, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ഈ ലക്ഷണങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ് വൈദ്യസഹായം തേടേണ്ടതാണ്.

എല്ലാ ഗുരുതര വൃക്കതകരാറും തടയാന്‍ കഴിയില്ലെങ്കിലും ചികിത്സ തേടുന്നത് അപകട സാധ്യത ഗണ്യമായി കുറയ്ക്കും. നേരത്തെ ചികിത്സിച്ചാല്‍ വൃക്കകള്‍ക്ക് സ്വയം നന്നാക്കാനുള്ള കഴിവുണ്ട്. ശരിയായ വൈദ്യ സഹായം ലഭിച്ചാല്‍ ആഴ്ചകള്‍ക്കോ മാസങ്ങള്‍ക്കോ ഉള്ളില്‍ പലര്‍ക്കും പൂര്‍ണ്ണമായും വൃക്കകളുടെ പ്രവര്‍ത്തനം വീണ്ടെടുക്കാന്‍ കഴിയും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക, അനാവശ്യമരുന്നുകള്‍ ഒഴിവാക്കല്‍, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കല്‍ തുടങ്ങിയവയിലൂടെയും മെഡിക്കല്‍ ചെക്കപ്പിലൂടെയും ജീവിതശൈലീ ക്രമീകരണങ്ങളിലൂടെയോ വൃക്കകളുടെ പ്രവര്‍ത്തനം സംരക്ഷിക്കാന്‍ സാധിക്കും.
( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights :kidney damage or kidney attack, which can affect even healthy people without warning?