
യുഎഇയുടെ ദേശീയ മ്യൂസിയമായ സായിദ് നാഷനല്‍ മ്യൂസിയം ഡിസംബര്‍ മൂന്നിന് പൊതുജനങ്ങള്‍ക്കായി തുറക്കും. യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ജീവിതവീക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് മ്യൂസിയം നിര്‍മ്മിച്ചിരിക്കുന്നത്. അബുദാബിയിലെ സാദിയാത് ദ്വീപിലെ കള്‍ചറല്‍ ഡിസ്ട്രിക്ടില്‍ ഒരുക്കിയിട്ടുള്ള മ്യൂസിയത്തില്‍ രാജ്യത്തിന്റെ ചരിത്രം, സംസ്‌കാരം, ഭൂമിശാസ്ത്രം എന്നിവയെല്ലാം ഇവിടെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഫാല്‍ക്കണ്‍ പക്ഷിയുടെ ചിറകിന്റെ ആകൃതിയിലുള്ള രൂപകല്‍പ്പനയും പ്രകൃതി സൗഹൃദമായ നിര്‍മാണരീതികളും ഇതിന്റെ പ്രത്യേകതകളാണ്. ആറ് സ്ഥിരം ഗാലറികളിലായി യുഎഇയുടെ തുടക്കം മുതല്‍ ഇന്നുവരെയുള്ള മുവായിരത്തിലേറെ പുരാവസ്തുക്കള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും. ഷെയ്ഖ് സായിദ് ഉയര്‍ത്തിപ്പിടിച്ച വിദ്യാഭ്യാസം, പരിസ്ഥിതി, സഹിഷ്ണുത തുടങ്ങിയ മൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇവിടെ ലഭ്യമാകും.
Content Highlights: UAE: Zayed National Museum to open on December 3, 2025