നോൺ സ്റ്റിക്ക് പാത്രങ്ങൾ ചൂടാകുമ്പോൾ ഉയരുന്ന പുക ശ്വസിക്കാറുണ്ടോ? നിങ്ങൾക്ക് പനി പിടിക്കും!

അമേരിക്കയിൽ ഈ രോഗം പിടിപ്പെട്ടത് നിരവധി പേർക്കാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്

നോൺ സ്റ്റിക്ക് പാത്രങ്ങൾ ചൂടാകുമ്പോൾ ഉയരുന്ന പുക ശ്വസിക്കാറുണ്ടോ? നിങ്ങൾക്ക് പനി പിടിക്കും!
dot image

കുറച്ച് എണ്ണ മതി മാത്രമല്ല കഴുകാനും എളുപ്പം, ദോശയായാലും ഓംലെറ്റായാലും പെട്ടെന്ന് ഉണ്ടാക്കിയെടുക്കുകയും ചെയ്യാം, ഭൂരിഭാഗം പേരുടെയും അടുക്കളിയിലുണ്ടാകും ഒരു നോൺസ്റ്റിക്ക് പാത്രം. പക്ഷേ ഈ നോൺസ്റ്റിക്ക് പാത്രം ഉപയോഗിക്കുന്നത് കൊണ്ട് നിങ്ങൾക്ക് പനിപിടിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ആ പനിയെ വിളിക്കുന്ന പേരാണ് ടെഫ്‌ലോൺ ഫ്‌ളൂ. നോൺ സ്റ്റിക്ക് പാത്രങ്ങൾ അമിതമായി ചൂടാകുമ്പോഴുണ്ടാകുന്ന പുകയാണ് ഈ പനിക്ക് പിന്നിലത്രേ.

അമേരിക്കയിൽ ഈ രോഗം പിടിപ്പെട്ടത് നിരവധി പേർക്കാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടെഫ്‌ലോൺ ഫ്‌ളൂ അഥവാ പോളിമർ ഫ്യൂം ഫീവർ എന്നാണ് ഇതിനെ വിളിക്കുന്നത്. 2023ല്‍ 250 അമേരിക്കകാരാണ് ഈരോഗം മൂലം ആശുപത്രിയിൽ ചികിത്സ തേടിയത്. തലവേദന, ശരീരവേദന, പനി, തണുപ്പും വിറയലുമൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ. നിങ്ങൾ ടെഫ്‌ലോൺ പാത്രങ്ങൾ അല്ലെങ്കിൽ നോൺ സ്റ്റിക്ക് പാത്രങ്ങൾ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിലാണ് ഈ പ്രശ്‌നങ്ങളുണ്ടാവുക. നോൺസ്റ്റിക്ക് പാത്രങ്ങൾ അമിതമായി ചൂടാക്കുമ്പോൾ, അല്ലെങ്കിൽ ഇത്തരം പാത്രങ്ങളിലുണ്ടാവുന്ന സ്‌ക്രാച്ചുകളും ഇതിനുള്ളിലെ രാസവസ്തുക്കൾ വിഘടിക്കാൻ കാരണമാകും. ചൂടാവുമ്പോൾ ഇവ അന്തരീക്ഷത്തിലെ വായുലിൽ കലരും ഈ വിഷവാതകം ശ്വസിക്കുന്നത് ഫ്‌ളൂവിന്റെ ലക്ഷണങ്ങളാണ് കാണിക്കുക.

കാർബണും ഫ്‌ളൂറിൻ ആറ്റങ്ങളും ഉപയോഗിച്ചാണ് സിന്തറ്റിക്ക് കെമിക്കലായ ടെഫ്‌ളോൺ നിർമിക്കുന്നത്. ഇവയാണ് നോണ്‍ സ്റ്റിക്ക് പാത്രത്തിലെ കോട്ടിങിന് ഉപയോഗിക്കുന്നത്. സാധാരണ താപത്തിൽ ഇവ ചൂടാക്കുന്നതിൽ പ്രശ്‌നമൊന്നുമില്ല, എന്നാൽ അമിതമായി ചൂടാക്കുന്നതാണ് പ്രശ്‌നമാവുന്നത്. ഇങ്ങനെയുണ്ടാകുന്ന വിഷം ആഹാരത്തിലും കലരും. അതിനാൽ നോൺസ്റ്റിക്ക് കോട്ടിങ് ഇളകിയാൽ ഉടൻ പാത്രം മാറ്റിവാങ്ങുക എന്നതാണ് പരിഹാരം.

ടെഫ്‌ലോൺ ഫ്‌ളു ഉണ്ടാവുന്നതിന് കാരണമെന്താണെന്ന് ഗവേഷകർ പഠിച്ചുവരികയാണ്. ഇത്തരം രാസവസ്തുക്കൾ ശ്വാസകോശത്തിലുണ്ടാക്കുന്ന അസ്വസ്ഥതയാകാം ഫ്‌ളുന്റെ ലക്ഷണങ്ങൾ കാട്ടുന്നതെന്നാണ് കരുതുന്നത്. നോൺസ്റ്റിക്ക് പാത്രങ്ങളിൽ നിന്നുണ്ടാകുന്ന വിഷവസ്തുക്കൾ ശരീരത്തിലെത്തിയാൽ ചിലപ്പോൾ പെട്ടെന്നും മറ്റുചിലപ്പോൾ കുറച്ച് നാൾ കഴിഞ്ഞുമാകാം ലക്ഷണങ്ങൾ കാണിച്ച് തുടങ്ങുക.

പോളിടെട്രാഫ്‌ളൂറോഎതിലീൻ എന്ന ടെഫ്‌ലോൺ ഉപയോഗിച്ചാണ് നോൺസ്റ്റിക്ക് പാത്രങ്ങൾ കോട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവ അഞ്ഞൂറു ഫാരൻഹീറ്റിന് മുകളിൽ ചൂടാക്കുമ്പോഴാണ് കോട്ടിങ് ഇളകുക. ടെഫ്‌ലോൺ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന PFOA എന്ന രാസവസ്തുവാണ് പ്രശ്നം. 1930ലാണ് ഇത് വികസിപ്പിച്ചെടുത്തത്. ചൂട്, എണ്ണ, സ്റ്റെയിൻ, ഗ്രീസ്, വെള്ളം എന്നിവയെ ആഗിരണം ചെയ്യാതിരിക്കാനുള്ള ആവരണം ഇതിനുണ്ട്. കാൻസർ, പ്രതിരോധക്ഷമത കുറയ്ക്കുക, തുടങ്ങിയ പ്രശ്‌നങ്ങൾ അമിതമായി ചൂടാക്കിയാൽ PFOA മൂലം ഉണ്ടായേക്കാമെന്ന് പഠനങ്ങൾ പറയുന്നത്. 2002ൽ ഈ രാസവസ്തു നോൺസ്റ്റിക്ക് പാത്രങ്ങളിൽ ഉപയോഗിക്കുന്നതിന് നിയന്ത്രണം വന്നിരുന്നു. 2014ൽ യുഎസും 2008ൽ യൂറോപും PFOA നിരോധിച്ചു. 2013നോ അതിന് മുമ്പോ ഉള്ള ടെഫ്‌ലോൺ പാത്രങ്ങളിൽ ഇതിന്റെ സാന്നിധ്യമുണ്ട്. അതിനാൽ അവ ഒഴിവാക്കുന്നതാകും നല്ലത്.
Content Highlights: Let's know about Teflon Flu cause from over heating non stick cookware

dot image
To advertise here,contact us
dot image