ലക്ഷങ്ങൾ കൊടുത്ത് വാങ്ങിയ ഐഫോൺ 17ൽ ആകെ സ്ക്രാച്ച് ! ആപ്പിളിന് നാണക്കേടായി സ്ക്രാച്ച്ഗേറ്റ് വെളിപ്പെടുത്തലുകൾ

17 സീരീസിലെ ഹിറ്റ് വേരിയന്റായ കോസ്മിക് ഓറഞ്ച് ഐഫോണിലും നിരവധി സ്‌ക്രാച്ചുകൾ ഉള്ളതായി റിപ്പോർട്ടുകളുണ്ട്

ലക്ഷങ്ങൾ കൊടുത്ത് വാങ്ങിയ ഐഫോൺ 17ൽ ആകെ സ്ക്രാച്ച് ! ആപ്പിളിന് നാണക്കേടായി സ്ക്രാച്ച്ഗേറ്റ് വെളിപ്പെടുത്തലുകൾ
dot image

ഐഫോൺ 17 സെപ്റ്റംബർ ഒമ്പതിനാണ് ലോഞ്ച് ചെയ്തത്. വലിയ തിരക്കാണ് അവ വാങ്ങാനായി പലയിടത്തും അനുഭവപ്പെട്ടത്. പുലർച്ചെ മുതൽക്കെത്തന്നെ നീണ്ട ക്യൂവും മറ്റും അനുഭവപ്പെട്ടു. മുംബൈയിൽ ഐഫോൺ വാങ്ങാൻ വന്നവർ തമ്മിൽ അടിപിടി വരെയുണ്ടായി. ഇത്തരത്തിൽ ഐഫോൺ ക്രേസ് ലോകത്തെമ്പാടും അലയടിച്ച ദിവസങ്ങളായിരുന്നു കടന്നുപോയത്.

ഇതിനിടെ ആപ്പിളിന് നാണക്കേടാകുന്ന ഒരു സംഭവവും ഉണ്ടായിരിക്കുകയാണ്. നിരവധി ഉപഭോക്താക്കൾ ഐഫോണിന്റെ പിൻപാളിയിൽ സ്‌ക്രാച്ചുകൾ വരുന്നതായി വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. ഐഫോൺ 17ൽ സാധാരണയായി ഉപയോഗിക്കുന്ന ടൈറ്റാനിയത്തിന് പകരം അലുമിനിയം ആണ് ഉപയോഗിച്ചിരിക്കുന്നത്. വേപ്പർ കൂളിംഗ് ചേംബർ ഉള്ളതിനാൽ ആണ് അലുമിനിയം ഉപയോഗിച്ചിട്ടുളളത്. പ്രൊ മോഡലുകൾ ലോഞ്ച് ചെയ്തതിന് പിന്നാലെത്തന്നെ പിൻപാലികളിൽ സ്ക്രച്ചുകൾ കണ്ടുതുടങ്ങിയിരുന്നു എന്നാണ് വിവരം. ഫോൺ വാങ്ങി ദിവസങ്ങൾക്ക് ശേഷവും ഇങ്ങനെ സ്‌ക്രാച്ചുകൾ പ്രത്യക്ഷപ്പെടുന്നതായി നിരവധിപേർ പരാതി പറയുന്നുണ്ട്. സ്ക്രാച് ഗേറ്റ് എന്ന പേരിൽ ഇത്തരം പലരുടെയും അനുഭവങ്ങൾ പ്രചരിക്കപ്പെടുന്നുണ്ട്.

17 സീരീസിലെ ഹിറ്റ് വേരിയന്റായ കോസ്മിക് ഓറഞ്ച് ഐഫോണിലും നിരവധി സ്‌ക്രാച്ചുകൾ ഉള്ളതായി റിപ്പോർട്ടുകളുണ്ട്. ഐഫോൺ പ്രൊ മോഡലുകളിലാണ് ഇത്തരത്തിൽ കൂടുതൽ പരാതികൾ വരുന്നത്. 17 എയറിൽ അത്ര പരാതിയില്ല. ടൈറ്റാനിയം ഫ്രെയിമും ഗ്ലാസ് ബാക്കും ഉള്ളതിനാലാണ് എയർ 'എയറി'ലാകാതെ പോയത്.

ഇങ്ങനെയെല്ലാമിരിക്കെ, ഐഫോൺ എയറിന്റെ ബെൻഡ് ടെസ്റ്റിനെക്കുറിച്ചുള്ള ഒരു വീഡിയോയും ഇപ്പോൾ വൈറലായിരിക്കുകയാണ്. ജെറി റിഗ് എവെരിതിങ്ങ് എന്ന യൂട്യൂബറാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ടെക് ഉപകരണങ്ങളുടെ ഉറപ്പും കരുത്തുമെല്ലാം ആ ഉപകരണങ്ങളെ വളച്ചും തകര്‍ത്തുമെല്ലാം പരിശോധിക്കുന്ന അമേരിക്കന്‍ യൂട്യൂബറാണ് ജെറി റിഗ് എവ്‌രിത്തിങ് എന്ന സാക്ക് നെല്‍സണ്‍. ഒട്ടേറെ ഐഫോണ്‍ മോഡലുകള്‍ ജെറി റിഗ് എവരിതിങ് ടെസ്റ്റില്‍ നേരത്തേ പരാജയപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ പിറകില്‍ നിന്ന് വളയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യുട്യൂബറുടെ ആ ശ്രമം പരാജയപ്പെടുകയും ഫോണിന്റെ ക്ഷമതയില്‍ അദ്ദേഹം ആകൃഷ്ടനാവുകയുമാണ്. ഫോണിന് ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാകുന്നില്ല. അതേസമയം മുന്നില്‍ നിന്ന് ഫോണ്‍ വളയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ചെറിയ തോതില്‍ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്, എന്നാല്‍ പാനല്‍ അതിന്റെ യഥാര്‍ഥ രൂപത്തിലേക്ക് മടങ്ങിവരുന്നത് യുട്യൂബര്‍ കാണിക്കുന്നുണ്ട്. ഇതും പോസിറ്റീവ് ഫലമാണ് നല്‍കിയിരിക്കുന്നത്.

തുടര്‍ന്ന് ടെസ്റ്റ് അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ്. ഇത്തവണ, ഫോണിന്റെ മധ്യത്തില്‍ യുട്യൂബര്‍ ബലം ചെലുത്തുന്നുണ്ട്. അപ്പോഴാണ് ഫോണിന്റെ ഗ്ലാസ് പൊട്ടിപ്പോകുന്നത്, ഫ്രെയിമിനും ചെറിയ രീതിയില്‍ വളവ് ഉണ്ടാകുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ബാക്ക് പാനല്‍ പഴയ ആകൃതിയിലേക്ക് മടങ്ങുകയും ഫോണ്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.

ടൈറ്റാനിയം ഉപയോഗിച്ചാണ് ഐഫോണ്‍ എയര്‍ ആപ്പിള്‍ നിര്‍മിച്ചിരിക്കുന്നത്. ശക്തിയേറിയ ലോഹം ഉപയോഗിച്ചതിനാല്‍ ജെറി റിഗ് എവരിതിങ് ബെന്‍ഡിങ് ടെസ്റ്റ് അതിജീവിക്കാന്‍ കഴിവുള്ളതാണ് ഐഫോണ്‍ എയര്‍. എന്നാല്‍ സ്‌ക്രാച്ച് ടെസ്റ്റില്‍ മറ്റൊരു കഥയാണ് ഐഫോണ്‍ പറയുന്നത്. ആപ്പിളിന്റെ സെറാമിക് ഷീല്‍ഡ് 2 സ്‌ക്രീനിന് തടയിടാന്‍ സാധിച്ചെങ്കിലും സൈഡ്‌ഫ്രെയിമിന് അത് അത്രത്തോളം മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടില്ല.

Content Highlights: scratches found at iphone 17 models

dot image
To advertise here,contact us
dot image