ഫറോക്കിൽ യുവതിയെ തട്ടിക്കൊണ്ടുപോയതല്ല, കുടുംബ പ്രശ്നം; പേടിച്ചിട്ടാണ് പരാതി കൊടുത്തതെന്ന് ഓട്ടോ ഡ്രൈവർ

ഭയന്നുപോയിട്ടാണ് പൊലീസിൽ പരാതി നൽകിയതെന്നും രതീഷ് പറഞ്ഞു

ഫറോക്കിൽ യുവതിയെ തട്ടിക്കൊണ്ടുപോയതല്ല, കുടുംബ പ്രശ്നം; പേടിച്ചിട്ടാണ് പരാതി കൊടുത്തതെന്ന് ഓട്ടോ ഡ്രൈവർ
dot image

കോഴിക്കോട്: ഫറോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഓട്ടോറിക്ഷയിൽ എത്തിയ സ്ത്രീയെ തട്ടിക്കൊണ്ടു പോയതായി ഉയർന്ന പരാതിയിൽ ട്വിസ്റ്റ്. യുവതിയെ ഭർത്താവ് തന്നെയാണ് ഓട്ടോറിക്ഷയിൽ നിന്നിറക്കി ഇന്നോവയിൽ കയറ്റിക്കൊണ്ട് പോയതെന്നാണ് ലഭിക്കുന്ന വിവരം.

കുടുംബ പ്രശ്നം കാരണം വഴക്കിട്ടാണ് ഇവർ കാറിൽ നിന്നിറങ്ങി ഓട്ടോറിക്ഷ പിടിച്ചത്. പിന്നാലെ ഭർത്താവ് പിന്തുടർന്നെത്തി ഓട്ടോറിക്ഷയിൽ നിന്നിറക്കി ബലമായി വാഹനത്തിൽ കയറ്റിയതോടെയാണ് ഓട്ടോ ഡ്രൈവർ രതീഷിന് സംശയമായത്. തുടർന്നാണ് സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയതെന്ന് രതീഷ് റിപ്പോർട്ടറിനോട് പറഞ്ഞു.

രാമനാട്ടുകരയിൽ നിന്ന് ഫറോക്കിലേക്കാണ് യുവതി ഓട്ടോ പിടിച്ചത്. കുറച്ച് മുമ്പ് അവരും ഭർത്താവും കൂടി വന്നിരുന്നുവെന്നും കുടുംബ പ്രശ്നമായിരുന്നു പിണക്കത്തിനു കാരണമെന്നും പറഞ്ഞതായി രതീഷ് വ്യക്തമാക്കുന്നു. ഭർത്താവിന്റെ അമ്മ എന്തോ പറഞ്ഞതിന്റെ പേരിൽ കാറിൽ നിന്നിറങ്ങിപ്പോയതാണ്. രണ്ടാളും തിരികെ വന്ന് തനിക്ക് തരാനുള്ള പൈസ തന്നു. ഭയന്നുപോയിട്ടാണ് പൊലീസിൽ പരാതി നൽകിയതെന്നും രതീഷ് പറഞ്ഞു.

Content Highlights: farooq woman kidnapping case updates

dot image
To advertise here,contact us
dot image