
ഹരിപ്പാട് : ആലപ്പുഴയിൽ റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പിലാപ്പുഴ പാട്ടുകാരൻ പറമ്പിൽ അഖിലാണ്(26) മരിച്ചത്. വെള്ളാന ജങ്ഷന് സമീപം റെയിൽവേ ട്രാക്കിനടുത്താണ് അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റെയിൽവേ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. റെയിൽവേയുടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റതാകാനാണ് സാധ്യതയെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ട്രാക്കിൽ വലിയ ശബ്ദം കേട്ട് സമീപവാസികൾ എത്തിയപ്പോൾ അഖിൽ താഴെ വീണു കിടക്കുകയായിരുന്നു.
Content Highlight : Youth found dead near railway tracks in Alappuzha