

റെയില്‍വേ ജീവനക്കാരുടെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ പിഎല്‍ബി(ഔട്ട് സ്റ്റാന്റിംഗ് പെര്‍ഫോര്‍മന്‍സ് ഓഫ് റെയില്‍വേ) നല്‍കാന്‍ അംഗീകാരം നല്‍കി. 1,865.68 കോടി രൂപയാണ് ഇതിനായി മന്ത്രി സഭ അംഗീകരിച്ചിരിക്കുന്നത്. ഏകദേശം 10.91 ലക്ഷം രൂപ നോണ്‍-ഗസറ്റഡ് റെയില്‍വേ ജീവനക്കാര്‍ക്ക് ബോണസ് തുകയായി ലഭിക്കും.
എല്ലാ വര്‍ഷവും ദുര്‍ഗാ പൂജ, ദസറ ഉത്സവങ്ങള്‍ക്ക് മുന്നോടിയായി സര്‍ക്കാര്‍ പിഎല്‍ബി പ്രഖ്യാപിക്കാറുണ്ട്. ഈ വര്‍ഷം ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ തുകയാണ് ബോണസായി നല്‍കുന്നത്. പരമാവധി നല്‍കാവുന്ന തുക ഒരു ജീവനക്കാരന് 17,951 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഈ ബോണസ് 2024-25 ല്‍ ഇന്ത്യന്‍ റെയില്‍വേയുടെ മെച്ചപ്പെട്ട പ്രകടനത്തിനുള്ള അംഗീകാരമാണെന്ന് മന്ത്രി സഭ വ്യക്തമാക്കി.
ബോണസ് തുക ആര്‍ക്കാണ് ലഭിക്കുക?
ട്രാക്ക് മെയിന്റനര്‍മാര്‍, ലോക്കോ പൈലറ്റുമാര്‍, ട്രെയിന്‍ മാനേജര്‍മാര്‍ (ഗാര്‍ഡുകള്‍), സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ടെക്‌നീഷ്യന്‍മാര്‍, സഹായികള്‍, പോയിന്റ്‌സ്മാന്‍മാര്‍, മിനിസ്റ്റീരിയല്‍ സ്റ്റാഫ്, മറ്റ് ഗ്രൂപ്പ് 'സി' ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ വിവിധ വിഭാഗത്തിലുള്ള റെയില്‍വേ ജീവനക്കാര്‍ക്കാണ് ബോണസ് നല്‍കുന്നത്. ഉല്‍പ്പാദനക്ഷമതയുമായി ബന്ധപ്പെട്ട ബോണസ് റെയില്‍വേയുടെ വളര്‍ച്ചയ്ക്കും കാര്യക്ഷമതയ്ക്കും സംഭാവന നല്‍കാന്‍ ജീവനക്കാരെ കൂടുതല്‍ പ്രേരിപ്പിക്കുമെന്ന് മന്ത്രി സഭ പറഞ്ഞു.
ബോണസ് പ്രഖ്യാപനത്തോടൊപ്പം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി ബീഹാറിലെ ഭക്തിയാര്‍പൂര്‍രാജ്ഗിര്‍തിലയ്യ റെയില്‍വേ ലൈന്‍ ഭാഗം ഇരട്ടിപ്പിക്കുന്നതിന് അനുമതി നല്‍കി. 104 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പദ്ധതിക്ക് 2,192 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്.
ബീഹാറിലെ നാല് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതി ഇന്ത്യന്‍ റെയില്‍വേ ശൃംഖല 104 കിലോമീറ്റര്‍ കൂടി വര്‍ദ്ധിപ്പിക്കും. രാജ്യമെമ്പാടുമുള്ള തീര്‍ത്ഥാടകരെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്ന മതപരവും സാംസ്‌കാരികവുമായ സ്ഥലങ്ങളായ രാജ്ഗിര്‍ (ശാന്തി സ്തൂപത്തിന്റെ ആസ്ഥാനം), നളന്ദ, പാവപുരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നതിന് ഈ പദ്ധതി സഹായിക്കും. ഈ വികസനം യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം പ്രാദേശിക സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
Content Highlights: Central Cabinet Approves 78-Day Bonus For