
ചെറുതാണെങ്കിലും കറുത്ത ഉണക്കമുന്തിരിയെ അങ്ങനെ ചെറുതായി കാണേണ്ടതില്ല. ഈ ഇത്തിരികുഞ്ഞന് ഗുണങ്ങള്‍ പലതാണ്. ദിവസവും വൈകിട്ട് അല്‍പം ഉണക്കമുന്തിരി വെള്ളത്തിലിട്ട് രാവിലെ അത് കുടിച്ചാല്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കും. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയില്‍ സമ്പുഷ്ടമായ ഇത് ആരോഗ്യം വര്‍ധിപ്പിക്കാനുള്ള നല്ലൊരു ഉപായമാണ്.
ദഹനം മെച്ചപ്പെടുത്തുന്നു
കറുത്ത ഉണക്കമുന്തിരിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. ഉണക്കമുന്തിരി കുതിര്‍ത്ത വെള്ളം കുടിക്കുന്നത് ഈ നാരുകള്‍ ശരീരത്തില്‍ നന്നായി ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. കൂടാതെ മലബന്ധം തടയുന്നതോടൊപ്പം കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
എനര്‍ജ്ജി ബൂസ്റ്റ്
ഉണക്കമുന്തിരി പഞ്ചസാരയുടെയും കാര്‍ബോഹൈഡ്രേറ്റിന്റെയും സ്വാഭാവിക ഉറവിടമാണ്. ഈ വെളളം രാവിലെ കുടിക്കുമ്പോള്‍ വേഗത്തില്‍ ഊര്‍ജ്ജം ലഭിക്കുന്നു. ഇത് നിങ്ങളുടെ മെറ്റബോളിസം നന്നാക്കുകയും ദിവസം മുഴുവന്‍ ഊര്‍ജ്ജ നില നിലനിര്‍ത്തുന്നതിനും സഹായകമാകും.
ഇരുമ്പില്‍ സമ്പുഷ്ടം
വിളര്‍ച്ച തടയുന്നതിനുള്ള അത്യാവശ്യമായ ഇരുമ്പിന്റെ മികച്ച ഉറവിടമാണ് കറുത്ത ഉണക്കമുന്തിരി കുതിര്‍ത്ത വെള്ളം. ഇത് പതിവായി കുടിക്കുന്നത് ക്ഷീണം കുറയ്ക്കാന്‍ സഹായിക്കും. ഇത് ഹീമോഗ്ലോബിന്‍ അളവ് കുറവുള്ള വ്യക്തികള്‍ക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും.
ആന്റിഓക്സിഡന്റുകള്‍ കൂടുതലാണ്
കറുത്ത ഉണക്കമുന്തിരിയില്‍ പോളിഫെനോള്‍സ് പോലുള്ള ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തെയും വീക്കത്തെയും ചെറുക്കാന്‍ സഹായിക്കുന്നു. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും, വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.
ചര്‍മ്മ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു
കറുത്ത ഉണക്കമുന്തിരിയില്‍ കാണപ്പെടുന്ന വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മത്തിന് കാരണമാകും. അവ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും ചര്‍മ്മത്തിന്റെ ഇലാസ്തികതയ്ക്കും ജലാംശത്തിനും നിലനിര്‍ത്താന്‍ സഹായകമായ കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുകയും ചെയ്യുന്നു.
ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നു
കറുത്ത ഉണക്കമുന്തിരി കുതിര്‍ത്ത വെള്ളത്തിന് വിഷാംശം ഇല്ലാതാക്കുന്ന ഗുണങ്ങളുണ്ടെന്ന് കരുതപ്പെടുന്നു. ഇത് വിഷവസ്തുക്കളെ പുറന്തള്ളാനും, വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും, കരളിനെ ശുദ്ധീകരിക്കാനും സഹായിക്കുന്നു. മാത്രമല്ല ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഒരു ദിവസം എത്ര അളവ് കുടിക്കാം
ഒരു ഗ്ലാസ് വെള്ളത്തില്‍ 8-10 കറുത്ത ഉണക്കമുന്തിരി ഇട്ട് രാത്രി മുഴുവന്‍ കുതിര്‍ത്ത് വയ്ക്കുക. രാവിലെ വെറും വയറ്റില്‍ ആ വെള്ളം കുടിക്കുക.
Content Highlights :These are the six benefits of soaking black raisins in water and drinking them