അവർ ഇല്ലാത്തത് കൊണ്ടാണ് സഞ്ജു ഓപ്പണിങ്ങിൽ കളിച്ചത്; സെലക്ഷന് ശേഷം അഗാർക്കർ

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപനം ഒരുപാട് ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്

dot image

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപനം ഒരുപാട് ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ശുഭ്മാൻ ഗില്ലിന്റെ വൈസ് ക്യാപ്റ്റനായുള്ള തിരിച്ചുവരവും ജിതേഷ് ശർമയുടെ ഉൾപ്പെടുത്തലുമെല്ലാം ഇതിന് വഴിയൊരുക്കും. കഴിഞ്ഞ കുറച്ചുനാളായി ഇന്ത്യൻ ട്വന്റി-20 സെറ്റപ്പിന്റെ ഓപ്പണിങ് പൊസിഷനിൽ അഭിഷേക് ശർമയും മലയാളി താരം സഞ്ജു സാംസണുമാണ് കളിക്കുന്നത്. എന്നാൽ ഗിൽ എത്തുന്നതോട് കൂടി ഓപ്പണിങ്ങിൽ മാറ്റമുണ്ടാകുമൊ എന്നുള്ള ആശങ്കയിലാണ് സഞ്ജു ആരാധകർ.

ഇതിനിടെയാണ് സെലക്ഷന് ശേഷം അഗാർക്കർ പറഞ്ഞ കാര്യം ചർച്ചയാകുന്നത്. സഞ്ജുവിന് ടി-20യിൽ കൂടുതൽ അവസരം ലഭിച്ചത് ഗില്ലും ശുഭ്മാൻ ജയ്‌സ്വാളും ഇല്ലാത്തത് മൂലമായിരുന്നു എന്ന് അഗാർക്കർ പറഞ്ഞിരുന്നു.

'സഞ്ജുവും അഭിഷേക് ഷർമയും ഓപ്പണർമാരായി കളിച്ചത് ഗില്ലും ജയ്‌സ്വാളും ഇല്ലാതിരുന്നത് മൂലമാണ്. അഭിഷേകിന്റെ പ്രകടനം അവനെ പുറത്താക്കാൻ സമ്മതിക്കുന്നില്ല. മാത്രമല്ല അവൻ ബൗളിങ്ങും ചെയ്യും. അവസാനമായി ഇന്ത്യൻ ഫുൾ സ്‌ക്വാഡുമായി ട്വന്റി-20 കളിച്ചപ്പോൾ ഗില്ലായിരുന്നു ഉപനായകൻ. എന്നാ അപ്പോഴെ അങ്ങനെയായിരുന്നു ചിന്തിച്ചിരുന്നത്. ഇപ്പോൾ വൻ ലഭ്യമായത് കൊണ്ട് അവനെ സെലക്ട് ചെയ്തു,' അഗാർക്കർ പറഞ്ഞു.

സഞ്ജുവിനെ പ്രധാന വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നില്ലെന്നതിൻറെ സൂചനയും പുറത്തുവരുന്നുണ്ട്. ടീം പ്രഖ്യാപനത്തിൽ സഞ്ജുവിൻറെ പേര് ജിതേഷ് ശർമക്കും ശേഷമാണ് അഗാർക്കർ പ്രഖ്യാപിച്ചത്. ശുഭ്മാൻ ഗില്ലും അഭിഷേക് ശർമയും ഓപ്പണർമാരായി ടീമിലെത്തിയാൽ ഫിനിഷറും വിക്കറ്റ് കീപ്പറുമായി ജിതേഷ് ശർമെ ആകും പരിഗണിക്കുക. ഫിനിഷർമാരായി റിങ്കു സിംഗ്, ശിവം ദുബെ എന്നിവരും ടീമിലുള്ളതിനാൽ സഞ്ജുവിനെ മധ്യനിരയിലേക്ക് പരിഗണിക്കാനിടയില്ല.

ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ ടീം: സൂര്യ കുമാർ യാദവ് (C), ശുഭ്മാൻ ഗിൽ (VC), അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ, ജിതേഷ് ശർമ (WK), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ (WK), ഹർഷിത് റാണ, റിങ്കു സിങ്.

Content Highlights- Ajit Agarkar reveals Sanju Samson played as Gill, Jaiswal were unavailable for T20Is

dot image
To advertise here,contact us
dot image