
കാസര്‍കോട് ജില്ലക്കാരുടെ യുഎഇയിലെ കൂട്ടായ്മയായ നീവയുടെ നേതൃത്വത്തില്‍ ഒരു മാസമായി നടന്നു വന്ന രാമായണ പാരായാണം സമാപിച്ചു. കഴിഞ്ഞ 30 ദിവമായി വിവിധ വീടുകളില്‍ നടന്നുവന്ന രാമായണ പാരായണത്തിനാണ് സമാപനമായത്. ഷാര്‍ജ അല്‍ നഹ്ദയിലെ മിയാമാളാണ് സപാന ചടങ്ങുകള്‍ക്ക് വേദിയായത്.
സമാപാന ദിവസത്തെ പരിപാടിയില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. നീവ ചെയര്‍മാന്‍ വി നാരായണന്‍ നായര്‍ ഭദ്ര ദീപം തെളിയിച്ചതോടെ രാമായണ പാരായണത്തിന് തുടക്കമായി. ഭജന, പ്രഭാഷണങ്ങള്‍, സംസ്‌കാരിക പരിപടികള്‍ എന്നിവയും ഇതിന്റെ ഭാഗമായി നടന്നു.
പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍ ചത്താകൈ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോയിന്റ് സെക്രട്ടറിമാരായ അശോകന്‍ മഞ്ഞ, പ്രോഗ്രാം കണ്‍വീനര്‍ ശ്രീജേഷ് വള്ളിയോടന്‍,ജനറല്‍ സെക്രട്ടറി വേണുഗോപാല്‍ പാലക്കാല്‍, രാജീവ് രാമപുരത്ത്, പ്രഭാകരന്‍ പള്ളയില്‍, നീതു അശോക്, മുരളീധരന്‍ നമ്പ്യാര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. രാമായാണ പാരായണം നടത്തിയവെരെയും പ്രഭാഷകരെയും ചടങ്ങില്‍ ആദരിച്ചു.
Content Highlights: The Ramayana recitation organized by the Neeva group in the UAE has ended