ലക്ഷദ്വീപില്‍ സ്വാതന്ത്ര്യം ചോദ്യ ചിഹ്നമാവുമ്പോള്‍? പ്രതിഷേധവുമായി ലക്ഷദ്വീപ് സ്റ്റുഡൻസ് അസോസിയേഷന്‍

'നാടിനും നാട്ടുകാര്‍ക്കും വിലകല്‍പ്പിക്കാത്ത തരത്തിലുള്ള നിയമങ്ങളാണ് ഇന്ന് ലക്ഷദ്വീപില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നത്'

dot image

കൊച്ചി: സ്വാതന്ത്ര്യ ദിനത്തില്‍ പ്രതിഷേധം സംഘടിപ്പിച്ച് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍. എറണാകുളം ഗാന്ധി സ്‌ക്വയറിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യം 79 -ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോഴും ലക്ഷദ്വീപും അവിടത്തെ ജനങ്ങളും ഇന്നും സ്വാതന്ത്ര്യം പൂര്‍ണമായും നുണയാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് വിദ്യാര്‍ത്ഥി കൂട്ടായ്മ പറഞ്ഞു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെയാണ് പ്രതിഷേധം.

നാടിനും നാട്ടുകാര്‍ക്കും വിലകല്‍പ്പിക്കാത്ത തരത്തിലുള്ള നിയമങ്ങളാണ് ഇന്ന് ലക്ഷദ്വീപില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. വിവിധ മേഖലകളിലായി ഒരുപാട് മാറ്റങ്ങളാണ് നിലവിലെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ അടിച്ചറക്കുന്നത്. അഡ്മിനിസ്‌ട്രേറ്ററുടെ കിരാത ഭരണത്തിനും കരിനിയമങ്ങള്‍ക്കും മുമ്പില്‍ പൊറുതി മുട്ടിയിരിക്കുകയാണ് ലക്ഷദ്വീപ് ജനതയെന്നും വിദ്യാര്‍ത്ഥി കൂട്ടായ്മ വിമര്‍ശിച്ചു.

ലക്ഷദ്വീപിനും ദ്വീപ് ജനതക്കും ആവശ്യപ്രദമായ രീതിയിലുള്ള വികസനങ്ങള്‍ കടന്ന് വരുമ്പോള്‍ ദ്വീപുകാര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നതില്‍ സംശയമില്ലാത്തതാണ്. എന്നാല്‍ അഡ്മിനിസ്‌ട്രേറ്ററുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ഭരണകൂടം ഇന്ന് ദ്വീപുകാർക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന കരിനിയമങ്ങള്‍ ദ്വീപില്‍ നടപ്പിലാക്കാന്‍ സമ്മതിക്കില്ലെന്നും ജനങ്ങളുമായും ജനപ്രതിനിധികളായും കൂടി ആലോചിക്കാതെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്ന രീതിയില്‍ മുന്നോട്ട് പോകുന്ന ഭരണകൂടത്തോട് സഹകരിക്കില്ലെന്നും കേന്ദ്ര കമ്മിറ്റി നേതാക്കള്‍ അറിയിച്ചു.

Content Highlights: Lakshadweep Students Association protest

dot image
To advertise here,contact us
dot image