
വാഷിങ്ടണ്‍: റഷ്യയുമായുള്ള യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്താന്‍ വൈറ്റ് ഹൗസിലെത്തി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. ഇരുവരും തമ്മിലുള്ള യോഗം ആരംഭിച്ചു. യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
യോഗം തുടങ്ങുന്നതിന് മുമ്പായുള്ള വാര്‍ത്താ സമ്മേളനത്തിന് തൊട്ടുമുമ്പാകെ സെലന്‍സ്‌കി ട്രംപിന് നന്ദി അറിയിച്ചിരുന്നു. യുദ്ധങ്ങളും കൊലകളും അവസാനിപ്പിക്കാന്‍ ട്രംപെടുക്കുന്ന വ്യക്തിപരമായ ശ്രമത്തിന് നന്ദി പറയുന്നുവെന്ന് സെലന്‍സ്‌കി പറഞ്ഞു. എല്ലാം നന്നായി അവസാനിച്ചാല്‍ യുദ്ധം തീരുമെന്ന് ട്രംപും പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് യുദ്ധം അവസാനിക്കണമെന്നാണ് ആഗ്രഹമെന്നും ട്രംപ് പറഞ്ഞു.
ട്രംപിനെ സന്ദര്‍ശിക്കാനെത്തിയ സെലന്‍സ്‌കിയുടെ വസ്ത്രത്തെക്കുറിച്ചും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. കഴുത്തില്‍ ടൈ ഇല്ലാത്ത സൈനിക രീതിയിലുള്ള വസ്ത്രമാണ് സെലന്‍സ്‌കി ധരിച്ചത്. യുദ്ധം തുടരുന്നതിനിടയില്‍ സ്യൂട്ടും ടൈയും ധരിക്കില്ലെന്നും താടി വടിക്കില്ലെന്നും സെലന്‍സ്‌കി പറഞ്ഞിരുന്നു.
Content Highlights: Zelensky and Trump Meeting started at White House