ഈ ലക്ഷണങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്! കരളിനെ മറന്നുപോകരുത്

കരളിന്റെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റി തുടങ്ങുമ്പോള്‍ ശരീരം പലവിധത്തിലുള്ള ലക്ഷണങ്ങളും നമുക്ക് കാണിച്ചുതരും

dot image

ആരോഗ്യമുള്ള കരള്‍, ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തിന്റെയും അടിസ്ഥാനങ്ങളിലൊന്നാണ്. രക്തത്തില്‍ നിന്നും വിഷാംശങ്ങള്‍ അരിച്ചുമാറ്റുന്നതും ദഹനത്തിന് ആവശ്യമായ ബൈല്‍ ഉത്പാദിപ്പിക്കുന്നതും അങ്ങനെ കരളിന്റെ ഉത്തരവാദിത്തങ്ങളൊന്നും നിസാരമല്ല. അനാരോഗ്യകരമായ ഡയറ്റ്, മടിപിടിച്ച ജീവിതരീതി, അമിതമായ മദ്യപാനം ഒപ്പം ചില ജനിതകമായ പ്രശ്‌നങ്ങളും ലിവര്‍ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകും. ഫാറ്റി ലിവറും ലിവര്‍ സിറോസിസും വളരെ ഗുരുതരമാകുന്ന അവസ്ഥയിലേക്ക് എത്താറുണ്ട്. കരളിന്റെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റി തുടങ്ങുമ്പോള്‍ ശരീരം പലവിധത്തിലുള്ള ലക്ഷണങ്ങളും നമുക്ക് കാണിച്ചുതരും. ഹെപ്പടൈറ്റിസ്, ലിവര്‍ കാന്‍സര്‍ തുടങ്ങിയ അസുഖങ്ങള്‍ ഉള്‍പ്പെടെ പെട്ടെന്ന് കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും.

ക്ഷീണം, വയറിലെ വീക്കം, മൂത്രത്തിലുണ്ടാകുന്ന മാറ്റം, തലകറക്കം, ഛര്‍ദ്ദി എന്നിവയൊക്കെ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാണ്. ചില സൂക്ഷമമായ മാറ്റങ്ങള്‍ രോഗിയുടെ ചര്‍മത്തിലും കാണാന്‍ സാധിക്കും. ഇത്തരത്തിലുണ്ടാകാന്‍ സാധ്യതയുള്ള ചര്‍മത്തിലെ മാറ്റങ്ങളെ കുറിച്ച് ലിവര്‍ സ്‌പെഷ്യലിസ്റ്റായ ഡോ സൗരഭ് സേത്തി. കരളു സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട് ചര്‍മത്തിനുണ്ടാകുന്ന നാലു മാറ്റങ്ങളാണ് പ്രധാനമായും ഡോക്ടര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ആദ്യത്തേത്ത് ചര്‍മത്തിലെ മഞ്ഞ നിറമാണ്. രക്തത്തിലെ ബില്റൂബിന്റെ അളവ് വര്‍ധിച്ചുവെന്നതിന്റെ ലക്ഷണമാണത്. ഇതാണ് കരളിനുണ്ടാകുന്ന പ്രശ്‌നങ്ങളുടെ ആദ്യ പടി. ബില്ലിറൂബിനുമായി ബന്ധപ്പെട്ട പ്രക്രിയകളെല്ലാം കരളിന്റെ നിയന്ത്രണത്തിലായതിനാല്‍ ഇത് കരളുമായി ബന്ധപ്പെട്ട അസുഖത്തിന്റെ വ്യക്തമായ അടയാളമാണ്. സ്‌പൈഡര്‍ ആഞ്ജിയോമാസാണ് അടുത്തത്. അതായത് ചിലന്തിവല പോലെ രക്തകുഴലുകള്‍ മുഖത്തും കഴുത്തിലും നെഞ്ചിലുമൊക്കെ ഞരമ്പുകള്‍ തെളിഞ്ഞു വരാം. ശരീരത്തിലെ ഈസ്ട്രജന്‍ അളവ് കൂടുന്നുതാകാം ഇതിന് കാരണം. പാല്‍മര്‍ എറിതിമ എന്നതാണ് മറ്റൊരു ലക്ഷണം. ഇതില്‍ കൈകളില്‍ നീരും വീക്കവും ചുവപ്പു നിറവും പ്രത്യക്ഷപ്പെടാം.

രക്തയോട്ടം അധികരിച്ചതും അതുപോലെ ഈസ്ട്രജന്‍ അളവ് കൂടിയതുമാണ് ഇതിന് കാരണം. ഇങ്ങനെ സംഭവിക്കുമ്പോള്‍ ലിവര്‍ നന്നായി പ്രവര്‍ത്തിക്കുന്നില്ലെന്ന് മനസിലാക്കണം. ശരീരത്തില്‍ ചൊറിച്ചിലുണ്ടാകുക, അത് അര്‍ധരാത്രിയാവുമ്പോള്‍ വഷളാകുന്ന നിലയിലെത്തുക ഇതിന് പ്രധാന കാരണങ്ങളിലൊന്ന് ബൈല്‍ സാള്‍ട്ട് ചര്‍മത്തില്‍ അടിഞ്ഞുകൂടുന്നതാണ്. ഇതും കരള്‍ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ടതാണ്.

ഇതെല്ലാം ഒഴിവാക്കണമെങ്കില്‍ മദ്യപാനം ആദ്യം അവസാനിപ്പിക്കണം. നല്ല ഭക്ഷണരീതി പിന്തുടരണം, മടിപിടിച്ചിരിക്കുന്ന സ്വഭാവം ഉണ്ടെങ്കില്‍ മാറ്റണം, വെള്ളം നന്നായി കുടിക്കുകയും അതിനൊപ്പം സ്ഥിരമായ പരിശോധനകളും നടത്തണം.

Content Highlights: How to find out that you liver is dysfunctioning?

dot image
To advertise here,contact us
dot image