ശത്രുക്കൾക്ക് പോലും ഈ ഗതി വരരുത്! 750 കുത്തിവെയ്പ്പുകൾ, രണ്ട് വൃക്കയും തകർന്നു; നടൻ പൊന്നമ്പലം പറയുന്നു

രജനികാന്ത്, കമൽഹാസൻ, വിജയ്, അജിത്, എന്നീ പ്രമുഖ താരങ്ങളുമായെല്ലാം സ്‌ക്രീൻ പങ്കിടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്

dot image

നായക്', 'രക്ഷക്' തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകരെ വിറപ്പിച്ച നടൻ പൊന്നമ്പലം നിലവിൽ കിടപ്പിലാണ്. മദ്യാപാനം മൂലം ഇരു വൃക്കകളും തകർന്ന അദ്ദേഹത്തിന്റെ ആരോഗ്യം മോശമാകുകയായിരുന്നു. തമിഴ്, ബോളിവുഡ് ചിത്രങ്ങളിൽ ഒറു കാലത്ത് ശക്തമായ വില്ലൻ വേഷം അവതരിപ്പിച്ച താരമാണ് അദ്ദേഹം. സിനിമാ ലോകത്ത് ഒരുപാട് ശ്രദ്ധ നേടുന്ന കഥയാണ് അദ്ദേഹത്തിന്റേത്.

സ്റ്റണ്ട്മാനായി സിനിമയിലെത്തിയ പൊന്നമ്പലം പിന്നീട് വില്ലൻ റോളുകളിൽ തന്റേതായ സ്ഥാനം നേടിയെടുക്കുകയായിരുന്നു. രജനികാന്ത്, കമൽഹാസൻ, വിജയ്, അജിത്, എന്നീ പ്രമുഖ താരങ്ങളുമായെല്ലാം സ്‌ക്രീൻ പങ്കിടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നായക് എന്ന ചിത്രത്തിലെ രംഗ എന്ന വില്ലൻ കഥാപാത്രം അദ്ദേഹത്തിന്റെ എന്നും ഓർത്തിരിക്കുന്ന ഒരു കഥാപാത്രമാണ്.

എന്നാൽ അമിതമായ മദ്യപാനം പൊന്നമ്പലത്തിന്റെ കരിയറിന് വിനയാകുകയായിരുന്നു. രണ്ട് കിഡ്‌നിയും തകരാറിലായ അദ്ദേഹം 2021 മുതൽ ഡയാലിസിന് വിധേയനാകാൻ തുടങ്ങി. 'കഴിഞ്ഞ നാല് വർഷത്തിനിടെ ഞാൻ 750 ഇഞ്ചക്ഷൻ ഓരോ ദിവസം ഇടവെട്ട് എടുക്കുന്നുണ്ടായിരുന്നു. അതും ശരീരത്തിന്റെ ഒരേ ഭാഗത്ത്. എനിക്ക് ഉപ്പ് കഴിക്കാൻ സാധിക്കില്ല. എനിക്ക് ഒരു ഫുൾ മീൽ പോലും കഴിക്കാൻ സാധിക്കാറില്ല, എന്റെ ശത്രുക്കൾക്ക് പോലും ഈ ഗതി വരരുത്,' അടുത്തിടെ പൊന്നമ്പലം ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞു.

35 ലക്ഷത്തോളം രൂപ ചിലവ് തന്റെ ചികിത്സക്ക് ആവശ്യം വന്നെന്നും ശരത് കുമാറാണ് തന്നെ ആദ്യം സഹായിച്ചതെന്നും പൊന്നമ്പലം പറയുന്നു. പിന്നീട് ധനുഷ് അർജുൻ സർജ എന്നിവരും സഹായത്തിനെത്തി. ഒരു കാലത്ത് സെറ്റിൽ വെച്ച് താൻ വഴക്കിട്ട ചിരഞ്ജീവിയും തന്നെ സഹായിച്ചെന്നും എന്നാൽ ബാക്കി ഒരു പേർ താൻ എങ്ങനെയാണ് ജീവിച്ചത് എന്ന് പോലും തിരക്കിയില്ലെന്നും പൊന്നമ്പലം പറഞ്ഞു.

'എന്റെ കുടുംബത്തെ ഞാൻ ഒരിക്കൽ പോലും ആശുപത്രിയിൽ വിളിച്ചിട്ടില്ല, ഇത് ഞാൻ തന്നെ ഡീൽ ചെയ്യുകയായിരുന്നു,' പൊന്നമ്പലം കൂട്ടിച്ചേർത്തു.

Content Highlights- Actor Ponnambalam's miserable life after kidney failures

dot image
To advertise here,contact us
dot image