ഇങ്ങനെ പെടാനില്ല!; മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ കിടക്കാന്‍ ഇടം ചോദിച്ചെത്തി, ഒടുവില്‍ ജയിലില്‍

ഞായറാഴ്ച രാത്രിയായിരുന്നു ഇത്.

ഇങ്ങനെ പെടാനില്ല!; മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ കിടക്കാന്‍ ഇടം ചോദിച്ചെത്തി, ഒടുവില്‍ ജയിലില്‍
dot image

ബത്തേരി: പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ മോഷണക്കേസ് പ്രതിയെ പിടികൂടി. മാനന്തവാടി പൊലീസ് സ്റ്റേഷനിലാണ് സംഭവം.

പണം നഷ്ടപ്പെട്ടെന്നും കിടക്കാന്‍ ഇടം നല്‍കണമെന്നും ആവശ്യപ്പെട്ട് മാറ്റാന്‍കീഴില്‍ തായലേപുരയില്‍ എം ടി ഷബീര്‍ ആണ് മാനന്തവാടി പൊലീസ് സ്റ്റേഷനിലെത്തിയത്. ഞായറാഴ്ച രാത്രിയായിരുന്നു ഇത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തു.

തുടര്‍ന്ന് ആധാര്‍ കാര്‍ഡ് പരിശോധിച്ച് ഇതിലെ മേല്‍വിലാസ പ്രകാരം കണ്ണപുരം സ്റ്റേഷനിലേക്ക് വിളിച്ച് അന്വേഷിച്ച് അന്വേഷിക്കുകയായിരുന്നു. കണ്ണപുരത്ത് മോഷണ കേസില്‍ പ്രതിയാണെന്നും സംഭവശേഷം ഒളിവില്‍ പോയതാണെന്നും വിവരം ലഭിക്കുകയായിരുന്നു.

കണ്ണപുരത്ത് നിര്‍മ്മാണത്തിലിരുന്ന ബില്‍ഡിംഗില്‍ അതിക്രമിച്ചു കയറി ഇലക്ട്രിക് സാമഗ്രികള്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഷബീര്‍. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ തിങ്കളാഴ്ച രാവിലെ കണ്ണപുരം പൊലീസിന് കൈമാറി.

Content Highlights: Theft suspect arrested after coming to file complaint

dot image
To advertise here,contact us
dot image