പ്രായമൊക്കെ വെറും നമ്പർ!; വിൻഡീസിനെതിരായ പരമ്പരയുടെ താരമായി ജഡേജ

പരമ്പരയുടെ താരമായി ഇന്ത്യയുടെ സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ.

പ്രായമൊക്കെ വെറും നമ്പർ!; വിൻഡീസിനെതിരായ പരമ്പരയുടെ താരമായി ജഡേജ
dot image

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയുടെ താരമായി ഇന്ത്യയുടെ സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. ആദ്യ ടെസ്റ്റിൽ നാല് വിക്കറ്റും ഒറ്റ ഇന്നിങ്സിൽ 104 റൺസും നേടിയ താരം രണ്ടാം ടെസ്റ്റിൽ ബാറ്റിൽ അവസരം ലഭിച്ചില്ലെങ്കിലും നാല് വിക്കറ്റ് നേടി. ഫീൽഡിങ്ങിലും തിളങ്ങിയ താരം പ്രായം തന്റെ പ്രകടനത്തെ ബാധിച്ചിട്ടിട്ടില്ലെന്ന് തെളിയിച്ചു.

രോഹിത് ശർമ, വിരാട് കോഹ്‌ലി, ആർ അശ്വിൻ. ചേതേശ്വർ പുജാര തുടങ്ങി സീനിയർ താരങ്ങൾ വിരമിച്ചതിന് പിന്നാലെ 36 കാരനായ ജഡേജയ്ക്ക് നേരെ മുറുമുറുപ്പുകൾ ഉയർന്നിരുന്നു. എന്നാൽ തുടർച്ചയായ പരമ്പരകളിൽ മിന്നും പ്രകടനം കാഴ്ച വെച്ച് ജഡേജ തന്റെ സാന്നിധ്യം അറിയിച്ചു. ഇംഗ്ലണ്ട് പരമ്പരയിൽ മധ്യനിര താരമായിരുന്ന കൂടി 516 റൺസും ബോൾ കൊണ്ട് ഏഴ് വിക്കറ്റും നേടി.

Content Highlights: ravindra jadeja player of the series; india vs wes inides

dot image
To advertise here,contact us
dot image