യല്ല, ഹബീബി, മാഷാ അല്ലാഹ്; പ്രവാസി ഇന്ത്യക്കാരുടെ ജീവിതത്തിന്റെ ഭാ​ഗമായ ചില അറബി വാക്കുകൾ

ജിസിസി രാജ്യങ്ങളിൽ സ്വഭാവികമായ ഈ വാക്കുകളാണ് ഇന്ത്യക്കാരും ഉപയോ​ഗിക്കുന്നത്

യല്ല, ഹബീബി, മാഷാ അല്ലാഹ്; പ്രവാസി ഇന്ത്യക്കാരുടെ ജീവിതത്തിന്റെ ഭാ​ഗമായ ചില അറബി വാക്കുകൾ
dot image

ഗൾഫിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുമ്പോൾ ചില അറബി വാക്കുകൾ ഇന്ത്യക്കാരായ പ്രവാസികളുടെയും ജീവിതത്തിൻ്റെയും ഭാ​ഗമാകും. യല്ല, ഇൻഷാ അല്ലാഹ്, ഹബീബി, ഖലാസ്, മാഷാ അല്ലാഹ് തുടങ്ങിയ വാക്കുകളാണ് പ്രവാസികളുടെ ഓഫീസുകളിലും വഴിയോരങ്ങളിലും മറ്റ് സംഭാഷണങ്ങളിലും കടന്നുവരാറുള്ളത്. ജിസിസി രാജ്യങ്ങളിൽ സ്വഭാവികമായ ഈ വാക്കുകളാണ് ഇന്ത്യക്കാരും ഉപയോ​ഗിക്കുന്നത്. അത്തരത്തിലുള്ള വാക്കുകളുടെ അർത്ഥങ്ങൾ നോക്കാം.

യല്ല: അറബിയിൽ 'യല്ല' എന്ന വാക്കിന് 'നമുക്ക് പോകാം' എന്നാണ് അർത്ഥം. എങ്കിലും ഗൾഫിലെ ഇന്ത്യക്കാരുടെ സംസാരത്തിൽ, ഇത് പലപ്പോഴും ഒരാളോട് വേഗത്തിൽ ചെയ്യാനോ അല്ലെങ്കിൽ ഉണർന്ന് പ്രവർത്തിക്കാനോ ആവശ്യപ്പെടാൻ വേണ്ടി ഉപയോഗിക്കുന്നു.

ഹബീബി/ഹബീബ്തി: 'എന്റെ പ്രിയപ്പെട്ടവനേ' അല്ലെങ്കിൽ 'എന്റെ സ്നേഹിതാ' എന്ന് അർത്ഥം വരുന്നു. ഈ വാക്ക്, സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമിടയിൽ സ്നേഹത്തോടെയും വാത്സല്യത്തോടെയും ഉപയോഗിക്കുന്നു.

ഇൻഷാ അല്ലാഹ്: 'ദൈവം ആ​ഗ്രഹിക്കുന്നതുപോലെയാവട്ടെ' എന്നാണ് ഈ വാക്കിന് അർത്ഥം വരുന്നത്. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ പ്രകടിപ്പിക്കാൻ ഈ വാക്ക് ഇന്ത്യക്കാർക്കിടയിലും ഉപയോഗിക്കുന്നു.

മാഷാ അല്ലാഹ്: പ്രശംസയോ അഭിനന്ദനമോ പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു വാക്കാണിത്, നല്ല കാര്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് സാധാരണയായി ഇത് ഉപയോഗിക്കാറ്. ഉദാഹരണത്തിന്, 'മാഷാ അല്ലാഹ്, നിങ്ങൾ വളരെ മികച്ച ജോലി ചെയ്തു!'

ഖലാസ്: ഇതിന് 'മതി' അല്ലെങ്കിൽ 'കഴിഞ്ഞു' എന്നാണ് അർത്ഥം. ഒരു കാര്യം ചെയ്തുതീർന്നു എന്ന് സൂചിപ്പിക്കാനോ അല്ലെങ്കിൽ ഒരു പ്രവർത്തനം നിർത്താനോ ഇത് സാധാരണയായി ഉപയോഗിക്കുന്നു.

ഈ വാക്കുകൾ ഭാഷയ്ക്ക് സമ്പന്നത നൽകുക മാത്രമല്ല, ഗൾഫിലെ അറബികളും ഇന്ത്യക്കാരും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരികപരമായ കൂടിച്ചേരലിനെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.

Content Highlights: Some Arabic words that are part of the lives of expatriate Indians

dot image
To advertise here,contact us
dot image