'എഴുതി വെച്ചോളൂ, ഓസീസിനെതിരെ വിരാട് രണ്ട് സെഞ്ച്വറിയെങ്കിലും നേടും'; പ്രവചനവുമായി ഹർഭജൻ സിംഗ്

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് തുടക്കമാകാനിരിക്കെയാണ് ഹർഭജന്റെ വമ്പൻ പ്രവചനം.

'എഴുതി വെച്ചോളൂ, ഓസീസിനെതിരെ വിരാട് രണ്ട് സെഞ്ച്വറിയെങ്കിലും നേടും'; പ്രവചനവുമായി ഹർഭജൻ സിംഗ്
dot image

ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ സൂപ്പർ താരം വിരാട് കോഹ്‌ലി രണ്ട് സെഞ്ച്വറികളെങ്കിലും നേടുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്. ഈ മാസം 19ന് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് തുടക്കമാകാനിരിക്കെയാണ് ഹർഭജന്റെ വമ്പൻ പ്രവചനം.

'ദയവുചെയ്ത് ആരും വിരാട് കോലിയുടെ ഫിറ്റ്നെസിനെക്കുറിച്ച് ചോദിക്കരുത്, കാരണം ഫിറ്റ്നെസിന്‍റെ കാര്യത്തില്‍ അവന്‍ ഗുരുവാണ്. അവന്‍ ചെയ്യുന്നതാണ് മറ്റുള്ളവരെല്ലാം പിന്തുടരുന്നത്. അതുകൊണ്ട് തന്നെ ഫിറ്റ്നെസിനെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. ഫിറ്റ്നസിനൊപ്പം മികച്ച പ്രകടനവും താരത്തിൽ നിന്നുണ്ടാകും', ഹര്‍ഭജന്‍ കൂട്ടിച്ചേർത്തു.

അതേ സമയം ഇന്ത്യൻ ജഴ്‌സിയിൽ വലിയ ഇടവേളയുള്ള വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമയുടെയും തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫി ഫൈനലിലാണ് ഇരുവരും അവസാനം ഏകദിനം കളിച്ചത്. ശേഷം ടെസ്റ്റിൽ നിന്നും വിരമിച്ച ഇരുവരും ഉടൻ തന്നെ ഏകദിനത്തിൽ നിന്നും വിരമിക്കും എന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.

ഓസീസിനെതിരെയുള്ള പരമ്പരയിലെ പ്രകടനമാകും ഭാവി കരിയർ തീരുമാനിക്കുക. അതുകൊണ്ട് തന്നെ 2027 ൽ അരങ്ങേറുന്ന ഏകദിന ലോകകപ്പിൽ ഇരുവരും ഉണ്ടാകുമോ എന്ന് കണ്ടുതന്നെ അറിയണം.

Content Highlights: virat kohli will score 2 centuries vs australia, predicts harbhajan singh

dot image
To advertise here,contact us
dot image