റൊമാന്റിക് പടവുമായി ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; നിര്‍മ്മാണം ഹന്‍സല്‍ മേഹ്ത്ത, സംഗീതം എആര്‍ റഹ്മാന്‍

ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ ബോളിവുഡിൽ ചെയ്യുക എന്നാണ് റിപ്പോർട്ട്.

റൊമാന്റിക് പടവുമായി ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; നിര്‍മ്മാണം ഹന്‍സല്‍ മേഹ്ത്ത, സംഗീതം എആര്‍ റഹ്മാന്‍
dot image

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത സിനിമ ബോളിവുഡിൽ ആണെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. പക്ഷേ സിനിമയുടെ മറ്റ് വിവരങ്ങൾ ഒന്നും പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ ബോളിവുഡിൽ ചെയ്യുക എന്നാണ് റിപ്പോർട്ട്. ഹൻസൽ മേഹ്ത്ത നിർമിക്കുന്ന ചിത്രത്തിലൂടെയാണ് ലിജോയുടെ ബോളിവുഡ് എൻട്രി. സംഗീതം ഒരുക്കുന്നത് സാക്ഷാൽ എ ആർ റഹ്മാൻ.

മെഹ്തയുടെ ട്രു സ്‌റ്റോറി ഫിലിംസും ലിജോയുടെ ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ലിജോയും കരണ്‍ വ്യാസും ചേര്‍ന്നാണ് സിനിമയുടെ രചന. പ്രണയം, കാത്തിരിപ്പ്, മാനുഷിക ബന്ധത്തിന്റെ സങ്കീര്‍ണത തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതായിരിക്കും ചിത്രമെന്നാണ് ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരെല്ലാം ആയിരിക്കുമെന്ന് തീരുമാനമായിട്ടില്ല. കാസ്റ്റിങ് നടന്നു വരികയാണ്. മോഹന്‍ലാല്‍ നായകനായ മലൈക്കോട്ട വാലിബനാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. വലിയ പ്ര്രതീക്ഷയിൽ എത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് എല്ലായിടത്തും നേടിയത്.

Content Highlights: Lijo jose pellissery to make debut in bollywood, produced by hansal mehta ,usic by a r rahman

dot image
To advertise here,contact us
dot image