
ഐസ് ക്യൂബ്‌സ് മികച്ച സൗന്ദര്യ സംരക്ഷണ ഉപാധിയാണെന്ന് എത്ര പേര്‍ക്കറിയാം. നിത്യവും മുഖത്ത് ഐസ് തടവുന്നതുകൊണ്ടുണ്ടാകുന്ന ഗുണങ്ങള്‍ അത്രയേറെയാണ്.
ആ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
ഐസിങ് സൈനസിന് സമാശ്വാസം നല്‍കും. കണ്ണിനടിയിലെയും മുഖത്തെയും പഫിനെസ്സ് കുറയ്ക്കുന്നതിനും സഹായിക്കും.
മുഖത്തെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കും. അത് ഓക്‌സിജന്‍ ലെവല്‍ ഉയര്‍ത്തുന്നതിനും
കൊളാജന്‍ ഉല്പാദനം ത്വരിതപ്പെടുത്തുന്നതിനും സഹായിക്കും.
മുഖത്ത് പ്രകടമായിട്ടുള്ള ദ്വാരങ്ങള്‍ ചെറുതാക്കുന്നതിനും ചര്‍മം മൃദുവായും ക്ലിയര്‍ ആയും ഇരിക്കാന്‍ സഹായിക്കും.
അതുപോലെ മുഖത്ത് ഐസിങ് ചെയ്യുന്നത് ഒരു ഷോക്ക് വേവ് നല്‍കി ചര്‍മത്തിലെ ടിഷ്യുക്കളെ ഉണര്‍ത്തും. അത് ഒരു റേഡിയന്റ് ഗ്ലോ നല്‍കും.
Content Highlights: 7 benefits of icing your face daily