പ്രതിശ്രുത വധുവിന് ഇഷ്ടപ്പെടാത്ത ലെഹങ്കക്ക് റീഫണ്ട് നൽകിയില്ല; കടയിൽ വെച്ച് ഡ്രസ് വലിച്ച് കീറി വരൻ

32,300 രൂപ വരുന്ന ലെഹെങ്കക്ക് റീഫണ്ട് നൽകില്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹം അത് കത്തികൊണ്ട് വലിച്ചു കീറുകയായിരുന്നു

dot image

റീഫണ്ട് നൽകില്ലെന്ന് പറഞ്ഞ തുണി തുണിക്കടയിൽ വെച്ച് തന്നെ കീറിമുറുച്ച് യുവാവ്. പ്രതിശ്രുത വധു് വിവാഹത്തിന് ധരിക്കാൻ വേണ്ടി വാങ്ങിയ ലെഹെങ്ക ഇഷ്ടപ്പെട്ടില്ലെന്ന കാരണം മൂലം റീഫണ്ട് ആവശ്യപ്പെട്ട് ഷോപ്പിലെത്തുകയായിരുന്നു യുവാവ്. എന്നാൽ 32,300 രൂപ വരുന്ന ലെഹെങ്കക്ക് റീഫണ്ട് നൽകില്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹം അത് കത്തികൊണ്ട് വലിച്ചു കീറുകയായിരുന്നു. മഹാരാഷ്ട്രയിലെ കല്യാണിലാണ് സംഭവം.

ഓഫീസിലെ സ്റ്റാഫുകളെ അദ്ദേഹം ഭീഷണിപ്പെടുത്തുകയും ചെയ്തു. കത്തികൊണ്ട് ഇത് വലിച്ചുകീറുന്ന വീഡിയോ ഷോപ്പിലെ സി സി ടി വിയിൽ പതിയുകയും ചെയ്തിരുന്നു.

പ്രതിശ്രുത വധു, മേഘ്‌ന മഖീജ, ജൂൺ 17നാണ് ലെഹെങ്ക വാങ്ങുന്നത് അന്ന് വൈകിട്ട് തന്നെ അത് ഇഷ്ടപ്പെട്ടില്ലെന്നും തിരിച്ചുനൽകണമെന്നും അവർ അറിയിക്കുന്നു. എന്നാൽ റീഫണ്ട് നൽകാൻ ആകില്ലെന്നും അതിന് പകരം ക്രെഡിറ്റ് നോട്ട് നൽകാമെന്നും രണ്ട് മാസത്തിനുള്ളിൽ എന്തെങ്കിലും പർച്ചേസ് ചെയ്യാൻ സാധിക്കുമെന്നും അവർ അറിയിക്കുന്നു.

ഒരു മാസത്തിന് ശേഷം അവർ സ്റ്റോറിൽ തിരിച്ചെത്തിയങ്കിലും നിലവിൽ സ്‌റ്റോക്ക് ക്ലിയർ ചെയ്യുന്നതിനാൽ അടുത്തമാസം വരാൻ സ്‌റ്റോറിലെ ആളുകൾ പറയുന്നു. ഇതിന് ശേഷമാണ് പ്രതിശ്രുത വരൻ സുമിത് സയാി സ്റ്റോറിലെത്തുന്നതും റീഫണ്ട് ചോദിക്കുകയും ചെയ്തത്.

റീഫണ്ട് തരില്ലെന്ന് പറഞ്ഞതോടെ സുമിത് സയാനി പോക്കറ്റിലിരുന്ന കത്തി എടുക്കുകയും എല്ലാം ലെഹങ്ക കീറിമുറിക്കുകയും ചെയ്തു. ഷോറൂം മാനേജർ പരാതി നൽകുകയും സുമിത് സയാനി അറസ്റ്റിലാകുകയും ചെയ്തിരുന്നു. എന്നാൽ ഉടനെ തന്നെ ജാമ്യം ലഭിച്ചു. ദേഷ്യത്തിന്റെ പുറത്ത് ചെയ്തതാണെന്നാണ് സുമിത് പറഞ്ഞു.

Content Highlights- Fiancée dislikes her lehenga, groom shreds it with knife

dot image
To advertise here,contact us
dot image