മോശം ടീം! യുണൈറ്റഡിനെ ട്രോളി പീറ്റേഴ്‌സണ്‍, മാസ് മറുപടിയുമായി കുല്‍ദീപ്

വലിയ ഫുട്ബോൾ ആരാധകനായ കുൽദീപ് യാദവ് പോസ്റ്റ് ചെയ്ത ചിത്രത്തിന് പിന്നാലെയാണ് ചർച്ച.

dot image

ഇം​ഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനായി മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിലാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം. 23 ന് തുടങ്ങുന്ന നാലാം ടെസ്റ്റിന് മുന്നേ ഇന്ത്യൻ താരങ്ങൾ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരങ്ങളുമായി സൗഹൃദ സന്ദർശനം നടത്തുകയും ചെയ്തിരുന്നു.

ഇതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്ന ചിത്രങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചുവപ്പൻ കുപ്പായത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. സമാനമായി ഇന്ത്യൻ ജഴ്സിയിൽ യുണൈറ്റഡ് താരങ്ങളെയും കാണാം.

ഇപ്പോഴിതാ ഇതിന് പിന്നാലെയുണ്ടായ ചർച്ചകളാണ് സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നത്. വലിയ ഫുട്ബോൾ ആരാധകനായ കുൽദീപ് യാദവ് പോസ്റ്റ് ചെയ്ത ചിത്രത്തിന് പിന്നാലെയാണ് ചർച്ച. കുൽദീപ് എക്‌സിൽ യുണൈറ്റഡ് മാനേജർ റൂബൻ അമോറിമിനെ പ്രശംസിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൂടെയുള്ള ഒരു ചിത്രം പങ്കിട്ടിരുന്നു.

എന്നാൽ ഇതിന് താഴെ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സൺ യുണൈറ്റഡിന്റെ മോശം ഫോം ചൂണ്ടിക്കാട്ടി മോശം ടീം എന്ന് കമന്റിട്ടു. എന്നിരുന്നാലും, ഇന്ത്യൻ സ്പിന്നർ ഇതിനെ സമർത്ഥമായി പ്രതിരോധിച്ചു, വളരെ വളരെ നല്ല മനുഷ്യൻ, നിങ്ങളെപ്പോലെ തന്നെ എന്നായിരുന്നു കുൽദീപിന്റെ പ്രതികരണം.

Content Highlights: Bad team! Pietersen trolls manchester United, Kuldeep gives a befitting reply

dot image
To advertise here,contact us
dot image