
പ്രമേഹമുള്ളവരെ എപ്പോഴും ആശങ്കയിലാക്കുന്ന കാര്യമാണ് ഭക്ഷണം എപ്പോള്‍ കഴിക്കണം, എങ്ങനെ കഴിക്കണം, എന്തെല്ലാം കഴിക്കാം തുടങ്ങി പലതും. ചിലര്‍ക്ക് പലതും കഴിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും കഴിക്കാന്‍ സാധിക്കാറില്ല. ചില ആളുകളുടെ വിചാരം മരുന്ന് കഴിക്കുന്നുണ്ടല്ലോ ഇനി എന്ത് ഭക്ഷണം കഴിച്ചാലും കുഴപ്പമില്ല എന്നൊക്കെയാണ്. ഇക്കണോമിക് ടൈംസിലെ ഒരു റിപ്പോര്‍ട്ടില്‍ ഡയറ്റീഷ്യന്‍ കനിഹ മല്‍ഹോത്ര പറഞ്ഞതാണ് ഇക്കാര്യങ്ങള്‍.
എത്ര തവണ ഭക്ഷണം കഴിക്കണം? ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നതാണോ ഗുണകരം
ചെറിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് പലരും വിശ്വസിക്കുന്നു. പക്ഷേ ഇത് ശരിയാണോ? ഏതാനും മണിക്കൂറുകള്‍ കൂടുമ്പോള്‍ ചെറിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് ഊര്‍ജ്ജക്കുറവും രക്തത്തിലെ പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചിലുകളും നിയന്ത്രിക്കാന്‍ സഹായിക്കുന്നുവെന്നാണ് പ്രമേഹ ഡയറ്റീഷ്യനായ കനിഹ മല്‍ഹോത്ര പറയുന്നത്.
( ഡയറ്റിനെ സംബന്ധിച്ച ഒരു പ്ലാന്‍ തയ്യാറാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒരു ഡയറ്റീഷ്യനെ കണ്ട് തീര്‍ച്ചയായും അഭിപ്രായം തേടേണ്ടതാണ്.)
Content Highlights :What should be the diet of diabetic patients - says dietician Kaniha Malhotra