
ഒടുവിലതാ ചാറ്റ്ജിപിടി സഹായിച്ച് ശരീര ഭാരവും കുറയ്ക്കാന്‍ തുടങ്ങിയിരിക്കുകയാണ് ആളുകള്‍. ' മൈ ലൈഫ് ബൈ എഐ' എന്ന ചാനലിലെ യൂട്യൂബറാണ് ചാറ്റ്ജിപിടിയുടെ സഹായത്തോടെ 27 കിലോഗ്രാം ഭാരം കുറച്ചതായി അവകാശപ്പെടുന്നത്. ജൂലൈ 12 ന് പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് ചാറ്റ്ജിപിടിയെ പേഴ്‌സണല്‍ അസിസ്റ്റന്റാക്കി 27 കിലോ (ഏകദേശം60 പൗണ്ട്) കുറയ്ക്കാന്‍ കഴിഞ്ഞുവെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്. ആര്‍തര്‍ എന്ന വെര്‍ച്വല്‍ എഐ പരിശീലകന്റെ സഹായത്തോടെയാണ് ആറ് മാസംകൊണ്ട് ഈ നേട്ടം ഉണ്ടാക്കിയതെന്ന് യൂട്യൂബര്‍ പറയുന്നത്. ഇതിന് മുന്‍പ് പല ആളുകളും ഇതേ മാര്‍ഗ്ഗം ഉപയോഗിച്ച് ശരീരഭാരം കുറച്ചതായി അവകാശപ്പെട്ടിരുന്നു.
എങ്ങനെയാണ് ശരീരഭാരം കുറയ്ക്കാന്‍ എഐ സഹായിച്ചത്
തന്റെ വാരാന്ത്യങ്ങള്‍ ബര്‍ഗര്‍ ഫ്രൈകള്‍, ബിയര്‍ ഇവയൊന്നും ഇല്ലാതെ കടന്നുപോയിരുന്നില്ലെന്നും വളരെ മോശം ഭക്ഷണ ശീലങ്ങളായിരുന്നു തന്റേതെന്നും യൂട്യൂബര്‍ പറയുന്നു. അങ്ങനെയിരിക്കെയാണ് ചില അന്വേഷണങ്ങള്‍ക്ക് ശേഷം ചാറ്റ്ജിപിടി ഉപയോഗിക്കാന്‍ തീരുമാനിക്കുന്നത്. തന്റെ ജീവിതശൈലി സംയോജിപ്പിച്ച് ഭക്ഷണം, വ്യായാമങ്ങള്‍ എന്നിവ മുതല്‍ തന്റെ വര്‍ക്ക് ഫ്‌ളോ വരെ കൈകാര്യം ചെയ്യാന്‍ ആര്‍തര്‍ എന്ന വെര്‍ച്വല്‍ അസ് സ്റ്റന്റിനെ ഇദ്ദേഹം സൃഷ്ടിച്ചെടുക്കുകയായിരുന്നു.
ആര്‍തര്‍ ഘടനാപരവും പോഷക സമൃദ്ധവുമായ ശീലങ്ങള്‍ തനിക്ക് ഉണ്ടാക്കി തന്നുവെന്നും കാലക്രമേണ ഈ എഐ ഗൈഡ് സിസ്റ്റം തന്റെ ആരോഗ്യം, മാനസികാവസ്ഥ, ദിനചര്യ എന്നിവയെ മാറ്റിമറിച്ചുവെന്നുമാണ് യൂട്യൂബര്‍ അവകാശപ്പെടുന്നത്.
എഐ പറഞ്ഞുകൊടുത്ത ഭക്ഷണങ്ങള്‍
പ്രഭാത ഭക്ഷണം-പാര്‍മെസന്‍, ടോസ്റ്റ് എന്നിവയോടൊപ്പം സ്‌ക്രാമ്പിള്‍ഡ് എഗ്ഗ്
ഉച്ച ഭക്ഷണം - ചോറും വറുത്ത പയറും
അത്താഴം - ബേക്ക് ചെയ്ത ചിക്കന്‍, മധുരക്കിഴങ്ങ്, ക്യാപ്‌സിക്കം ഗ്രില്‍ ചെയ്‌തെടുത്തത്, തൈര്, സുക്കിനി
സ്ഥിരതയാണ് വേണ്ടത്
ലക്ഷ്യങ്ങള്‍ സ്ഥിരതയുള്ളതായിരിക്കണമെന്നാണ് യൂട്യൂബര്‍ പറയുന്നത്. പല ദിവസങ്ങളിലും കഠിനമായ ദിനചര്യയില്‍ ഉറച്ചുനിന്നുവെന്നും ഇതിലൂടെ തനിക്ക് ഊര്‍ജ്ജം, മാനസികാവസ്ഥ, ശ്രദ്ധ എന്നിവ കൈവരിക്കാനും ദീര്‍ഘകാല ശീലങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞുനെന്ന് ഇദ്ദേഹം പറയുന്നു.
Content Highlights :YouTuber says ChatGPT helped him lose 27 kg in 6 months