ഉറക്കം കളഞ്ഞുള്ള സിനിമ-സീരിസ് കാഴ്ച; വൈകാതെ രോഗികളാകാം..

ഉറക്കം നഷ്ടപ്പെടുന്നത് ശരീരത്തിൽ നോൺ-ക്ലാസിക്കൽ മോണോസൈറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നു

dot image

രാത്രി മുഴുവൻ സിനിമയും സിരീസും കണ്ട് തീർക്കും, ഒരു രാത്രി കൊണ്ട് ഒരു സീരീസ് മുഴുവൻ കണ്ട് തീർക്കുക, അങ്ങനെയുള്ള ശീലം കൈവരിച്ചവരാണോ നിങ്ങൾ? ഉറങ്ങാതെ ഇത്തരം കാഴ്ചകളിലൂടെ നേരം വെളുപ്പിക്കുന്നവരാണോ നിങ്ങൾ? എന്നാൽ അത് നിങ്ങളെ ഒരു രോഗിയാക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ദാസ്മാൻ ഡയബറ്റീസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പഠനത്തിൽ ഉറക്കം നഷ്ടപ്പെടുന്നതും ഉറക്കമിളയ്ക്കുന്നതും ശരീരത്തിൽ വീക്കം ഉണ്ടാക്കാനും ഇത് വിട്ടുമാറാത്ത നിരവധി രോഗാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യാമെന്ന് ചൂണ്ടിക്കാട്ടുന്നു. ഉറക്കം നഷ്ടപ്പെടുന്നത് ശരീരത്തിൽ നോൺ-ക്ലാസിക്കൽ മോണോസൈറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നു. ഇതാണ് ശരീരവീക്കത്തിന് കാരണമാകുന്നത്. ആരോഗ്യകരമായ ശരീരഭാരമുള്ള വ്യക്തികളിൽ പോലും ഉറക്കമില്ലായ്മ വീക്കം ഉണ്ടാക്കാനുള്ള സാധ്യതയുണ്ടെന്ന് ഇമ്മ്യുണോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

പ്രോ ഇൻഫ്‌ലമേറ്ററി-ആന്റി ഇൻഫ്‌ലമേറ്ററി പ്രതിരോധ പ്രതികരണങ്ങൾ തമ്മിലുള്ള ബാലൻസിനെ തടസപ്പെടുത്താനും കാലക്രമേണ പ്രോ ഇൻഫ്‌ലമേറ്ററി അവസ്ഥയിലേക്ക് ശരീരത്തെ എത്തിക്കുകയും ശരീരവീക്കം ഉണ്ടാക്കുവാനും ആവർത്തിച്ചുള്ള ഉറക്കമില്ലായ്മയ്ക്ക് സാധിക്കും. ലൈഫ്് സ്റ്റൈൽ രോഗങ്ങളായ ഹൃദ്രോഗങ്ങൾ, പ്രമേഹം, പൊണ്ണത്തടി എന്നിവയുൾപ്പെടെയുള്ള അവസ്ഥകളിലേക്കും ഉറക്കമില്ലായ്മ തള്ളിവിട്ടേക്കാം. ഇതോടാപ്പം

ഉറക്കമില്ലായ്മ അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും വാക്‌സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കുകയും വൈജ്ഞാനിക പ്രവർത്തനം, മാനസികാവസ്ഥ, മൊത്തത്തിലുള്ള ജീവിത നിലവാരം എന്നിവയെ ബാധിക്കുകയും ചെയ്യുന്നുവെന്ന് പഠനത്തിൽ പറയുന്നു.

Content Highlights- Reduced sleep can make you sick

dot image
To advertise here,contact us
dot image