മുടികൊഴിച്ചിലിനെ ഇത്ര പേടിക്കണോ;ആശങ്കയ്ക്ക് പിന്നില്‍ ഹെയര്‍ കെയര്‍ പ്രൊഡക്ട് വിപണി?

ദിവസം 100-200 മുടിയിഴകള്‍ കൊഴിയുന്നത് സ്വാഭാവികമാണെന്നാണ് ചര്‍മസംരക്ഷണ വിദഗ്ധരുടെ അഭിപ്രായം

dot image

ലയിണയില്‍, കുളിമുറിയില്‍, ചീപ്പില്‍, ഓഫീസ് ചെയറില്‍ എല്ലാം നിങ്ങളുടെ മുടിയിഴകള്‍. ആശങ്കപ്പെടാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം? എന്നാല്‍ ഇത് യഥാര്‍ഥത്തില്‍ ഒരുപാട് ആശങ്കപ്പെടേണ്ട കാര്യമാണോ? മുടികൊഴിച്ചില്‍ ഒരു പൊതുവായ ആശങ്കയാണ്. മുടികൊഴിച്ചില്‍ സാധാരണയാണോ, അത് ഡോക്ടറെ കാണിക്കാന്‍ മാത്രം ഗുരതരമായോ എന്ന കാര്യം പക്ഷെ പലര്‍ക്കുമറിയില്ല.

ദിവസം 100-200 മുടിയിഴകള്‍ കൊഴിയുന്നത് സ്വാഭാവികമാണെന്നാണ് ചര്‍മസംരക്ഷണ വിദഗ്ധരുടെ അഭിപ്രായം. അതില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. ഒരു മുടിയിഴയും ജീവിതാവസാനം വരെ കൊഴിയാത നിലനില്‍ക്കില്ല.

ഒരു മുടിയുടെ വളര്‍ച്ചയില്‍ അഞ്ചുഘട്ടങ്ങളാണ് ഉള്ളത്. ഗ്രോത്ത് ഫേസ്, ട്രാന്‍സിഷന്‍ ഫേസ്, റെസ്റ്റിങ് ഫേസ്, ഷെഡ്ഡിങ് ഫേസ്, എംപ്റ്റി ഫോളിക്കിള്‍..ഈ ശൃംഖല ഇങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കും.

ഒരു വ്യക്തിയുടെ തലയില്‍ ഏകദേശം ഒരു ലക്ഷം ഹെയര്‍ ഷാഫ്റ്റുകള്‍ ഉള്ളതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതില്‍ 10-15 ശതമാനവും എല്ലായ്‌പ്പോഴും കൊഴിച്ചില്‍ ഘട്ടത്തിലായിരിക്കും. അതുകൊണ്ടാണ് നിത്യവും മുടികൊഴിയുന്നത്. കുളിക്കുമ്പോഴും, മുടി ചീകുമ്പോഴും അതിനാല്‍ മുടിയിഴകള്‍ കൊഴിയുന്നത് തികച്ചും സ്വാഭാവികമാണ്.

മുടികൊഴിച്ചില്‍ വിപണിയിലെ ഒരു ഹോട്ട് ടോപിക് ആയതുകൊണ്ട് ആളുകളില്‍ ആശങ്ക ജനിപ്പിക്കുന്നതില്‍ ഹെയര്‍ കെയര്‍ പ്രൊഡക്ടുകള്‍ക്കുള്ള പങ്ക് ചെറുതല്ല. ചെറുതായി മുടികൊഴിയാന്‍ തുടങ്ങുമ്പോഴേക്കും അതിനാല്‍ എല്ലാവരും ചികിത്സ തേടുകയോ സ്വയം ചികിത്സയ്ക്ക് മുതിരുകയോ ചെയ്യും. അഞ്ചുവര്‍ഷം മുന്‍പ് മുടികൊഴിച്ചിലിന്റെ പേരില്‍ ആളുകള്‍ ഇത്രമേല്‍ പരിഭ്രാന്തരായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

മുടികൊഴിച്ചില്‍ പരിധിലംഘിച്ചെന്ന് തോന്നിയാല്‍ സ്വയ ചികിത്സയ്ക്ക് മുതിരാതെ ഡോക്ടറെ കാണണം. ശാസ്ത്രീയ അടിത്തറയില്ലാതെ ആപ്പുകള്‍ നല്‍കുന്ന ഉപദേശം സ്വീകരിച്ച് മുടികൊഴിച്ചിലിന് സ്വയ ചികിത്സ നടത്തരുത്. വലിയ വിലയുള്ള വിറ്റാമിന്‍ ടാബ്ലെറ്റുകളും, ഹെയര്‍ കെയര്‍ പ്രൊഡക്ടുകളും സ്വന്തമായി വാങ്ങി ഉപയോഗിക്കരുത്.

Content Highlights: The Hair Fall Truth: When to Worry and When It's Just Normal

dot image
To advertise here,contact us
dot image