
മിലാനിൽ വെച്ച് നടന്ന പ്രാഡയുടെ സമ്മർ ഷോ 2026ൽ താരമായി മാറി ഇന്ത്യൻ ചെരുപ്പ് മോഡലായ കോലാപൂരി ചെരുപ്പുകൾ. ഇന്ത്യൻ ക്രാഫ്റ്റ് ലോകത്ത് വളരെ ആഴമുള്ള വേരുകളുള്ള ഒരു ചെരുപ്പ് മോഡലാണ് കോലാപൂരി ചെരുപ്പുകൾ.
പ്രാഡയുടെ ഷോയിൽ ഏകദേശം 1.16 ലക്ഷം രൂപയാണ് കോലാപൂരി മോഡലിന് വില വരുന്നത്. വ്യത്യസ്തമായ ഒരുപാട് ലക്ഷ്വറി മോഡലുകൾക്കിടയിലാണ് ഇന്ത്യയുടെ കോലാപൂരി ചെരുപ്പുകൾ മിന്നിനിന്നത്. ഇന്ത്യയുടെ പരമ്പരാഗത മോഡൽ ഒരു അന്താരാഷ്ട്ര നിലവാരത്തിൽ കണ്ടതിൽ ഒരുപാട് പേർ അഭിമാനം പങ്കുവെക്കുന്നുണ്ട്.
എന്നാൽ ഇതിന്റെ ഇന്ത്യൻ ഒറിജിന് യാതൊരു ക്രെഡിറ്റും നൽകാത്തതിൽ ഒരുപാട് പേർ നിരാശയും വിമര്‍ശനവും പങ്കുവെക്കുന്നുമുണ്ട്. കോലാപൂരി ചെരുപ്പുകളുടെ അതേ സ്‌റ്റൈലിൽ നിര്‍മിച്ച, അതേ ലെതറും ടോയ് റിങ്ങുമെല്ലാമുള്ള ഈ മോഡലിന് ഒരു ക്രെഡിറ്റും പ്രാഡ നൽകുന്നില്ല എന്നതാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
Content Highlights- Kolahpuri Chappals became trending in Prada Summer Show for 2026