
ചൂട് കാലത്ത് ദാഹശമനത്തിനായി നാം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന പഴമാണ് തണ്ണിമത്തന്. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ അളവും, പഴത്തിലെ ജലാംശവും തണ്ണിമത്തന് വേനല്‍ക്കാലത്ത് പ്രധാനിയാവാന്‍ കാരണമായി. എന്നാല്‍ തണ്ണിമത്തന് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? അതെ, തണ്ണിമത്തന് കഴിക്കുന്നത് ശരീരത്തില്‍ അധികമുള്ള കൊഴുപ്പും, കലോറിയും കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
പേര് പോലെ തന്നെ തണ്ണിമത്തനില്‍ 92% വെള്ളമാണ്, ഇത് പെട്ടെന്ന് വയറ് നിറഞ്ഞത് പോലെ അനുഭവപ്പെടാന്‍ കാരണമാകുന്നു. ഇത് ഇടസമയങ്ങളിലെ ലഘുഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡ് അര്‍ജിനൈന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലെ രക്തയോട്ടം കൂട്ടുന്നു, ഇത് വഴി ശരീരത്തിലെ കൊഴുപ്പ് കുറമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂടാതെ സിട്രുലൈന്‍ എന്ന സംയുക്ത പദാര്‍ത്ഥം അടങ്ങിയിടുള്ളതിനാല് മെറ്റബോളിസം വര്‍ധിക്കാനും തണ്ണിമത്തൻ ഇടയാക്കാറുണ്ട്.
സാധാരണഗതിയില്‍ തണ്ണിമത്തന്റെ അകത്തെ ചുവന്ന ഭാഗം കഴിക്കുകയും, ബാക്കി പുറം ഭാഗം കളയുകയുമാണ് പതിവ്. എന്നാല്‍ ഈ തൊലിയുടെ ഭാഗത്ത് ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും, ദഹനം നിയന്ത്രിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സാധ്യതയുണ്ട്. കര്‍ണടക പോലുള്ള സ്ഥലങ്ങളില്‍ അവരുടെ പരമ്പരാഗത ഭക്ഷണത്തില്‍ പലപ്പോഴും പച്ചക്കറികളുടെ തോലി കൂടി ഉള്‍പ്പെടുത്തുന്നത് ശ്രദ്ധിച്ചിട്ടില്ലേ, അത് ആരോഗ്യത്തിന് വളരെ ഗുണപ്രദമാണെന്ന് പഠനങ്ങള്‍ പറയുന്നു.
തണ്ണിമത്തന്റെ ചുവന്ന അകം ഭാഗത്തിനും, പുറംതൊലിക്കും നടുവിലായി ഒരു വെളുത്ത ഭാഗമുണ്ട്, ഇതില്‍ ധാരാളം നാരുകള്‍, വിറ്റാമിന്‍ എ, സി, പൊട്ടാസ്യം, മഗ്നീഷ്യം, ലൈക്കോപീന്‍ അടക്കമുള്ള ആന്റീ ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തന്റെ തൊലിയും, വെളുത്ത ഭാഗവും സാലഡ്, അച്ചാര്‍, ചട്ണി എന്നിവയില്‍ ഉപയോഗിക്കുന്നവരുണ്ട്.
തണ്ണിമത്തന്റെ വിത്തുകളും ശരീരത്തിന് ഗുണപ്രദമാണ്. ഒമേഗ-3, ഒമേഗ-6, ഫാറ്റി ആസിഡുകള്‍ ഉള്‍പ്പെടെ അടങ്ങിയിട്ടുണ്ട് തണ്ണിമത്തന്റെ വിത്തുകളില്‍. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കുകയും, ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയാന്‍ സഹായിക്കുകയും ചെയ്യുന്നു. കറികള്‍ കുറുകിയിരിക്കാന്‍ കശുവണ്ടി പേസ്റ്റാക്കി ഉപയോഗിക്കുന്നത് പോലെ, ക്രീം ഉപയോഗിക്കുന്നത് പോലെ തണ്ണിമത്തന്റെ കുരു അരച്ച് ഉപയോഗിക്കാന്‍ സാധിക്കും. ഇതിലെ മഗ്നീഷ്യം കാര്‍ബോഹൈഡ്രേറ്റ് മെറ്റബോളിസം നിയന്ത്രിക്കുകയും, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
തണ്ണിമത്തന് നല്ല മധുരമുള്ള പഴമാണ്, ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിക്കാന്‍ കാരണമാകുമോ എന്ന ആശങ്ക പലര്‍ക്കുമുണ്ടാകാം. എന്നാല്‍ പഠനങ്ങള്‍ പ്രകാരം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അമിതമായി വര്‍ധിപ്പിക്കുന്ന പഴമല്ല തണ്ണിമത്തന്. എങ്കിലും ചെറിയ അളവില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടാനും സാധ്യതയുണ്ട്.
100 ഗ്രാം തണ്ണിമത്തനില്‍ ഏകദേശം 30 കലോറി അടങ്ങിയിട്ടുണ്ട്, ഇതില്‍ എട്ട് മുതല്‍ ഒന്‍പത് ശതമാനം വരെ കാര്‍ബോഹൈഡ്രേറ്റുകളാണ്. പ്രമേഹം ഇല്ലാത്ത ഒരാള്‍ 200 ഗ്രാം തണ്ണിമത്തനിലധികവും, പ്രമേഹമുള്ളയാള്‍ ചെറിയ അളവില്‍ കൂടുതല്‍ തണ്ണിമത്തനോ ഒരു ദിവസം കഴിക്കരുതെന്ന് പഠനങ്ങള്‍ പറയുന്നു.
Content Highlight; Watermelon for Weight Loss: Use the Whole Fruit