'വേല്‍ മുരുക പാട്ട് എവിടെയെങ്കിലും പൊട്ടിയിരുന്നെങ്കില്‍ ആന്റണി ചേട്ടന്‍ എന്നെ കൊന്നേനേ'; പ്രസന്ന മാസ്റ്റര്‍

വേല്‍മുരുക പാട്ട് കൊറിയോഗ്രാഫ് ചെയ്ത അനുഭവം പങ്കുവച്ച് കൊറിയോഗ്രാഫര്‍ പ്രസന്ന മാസ്റ്റര്‍

'വേല്‍ മുരുക പാട്ട് എവിടെയെങ്കിലും പൊട്ടിയിരുന്നെങ്കില്‍ ആന്റണി ചേട്ടന്‍ എന്നെ കൊന്നേനേ'; പ്രസന്ന മാസ്റ്റര്‍
dot image

ഒരു ഗാനമേള വേദിയില്‍ നരന്‍ സിനിമയിലെ 'വേല്‍ മുരുകന്‍' ഗാനം ഇല്ലാത്തിനെ കുറിച്ച് മലയാളികള്‍ക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. ആഘോഷമേതുമാകട്ടെ ഈ ഗാനം നിര്‍ബന്ധമാണ്. മോഹന്‍ലാലിന്റെ ഡാന്‍സും കാവടി എടുത്തുകൊണ്ടുള്ള സ്‌റ്റെപ്പുകളൊക്കെ തന്നെയായിരുന്നു ആ പാട്ടിനെ ആളുകള്‍ ഇഷ്ടപ്പെടാനുള്ള കാരണവും. ഇപ്പോഴിതാ ആ പാട്ട് കൊറിയോഗ്രാഫി ചെയ്തതിനെ കുറിച്ച് പറയുകയാണ് ഡാന്‍സ് കൊറിയോഗ്രഫര്‍ പ്രസന്ന മാസ്റ്റര്‍.

'വേല്‍ മുരുകാ' എന്ന പാട്ട് തന്നെ ചാലഞ്ചിങ് ആയിരുന്നു. കാരണം, നരസിംഹം സിനിമയിലെ ഫീല്‍ ഉണ്ടായിരുന്നു ആ പാട്ടിന്. ലൊക്കേഷനില്‍ ചെന്ന് നോക്കുമ്പോള്‍ ആ പൂക്കാവടിയുമൊക്കെ അവിടെയുണ്ട്. ഞാനിത് പക്കാ ആയിട്ട് കൊറിയോഗ്രാഫ് ചെയ്ത് കഴിഞ്ഞാല്‍ 'നരസിംഹം' പോലെ തന്നെയുണ്ടാകും. അതില്‍ നിന്ന് കുറച്ച് വ്യത്യസ്തമായി ചെയ്യണമെന്നുണ്ടായിരുന്നു എനിക്ക്. അങ്ങനെ ഞാന്‍ പിന്നെ പോയി ജോഷി ചേട്ടന്റെ അടുത്ത് പറഞ്ഞു. ഞാനിങ്ങനെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കണ്ടപ്പോള്‍ തന്നെ ജോഷി ചേട്ടന് മനസിലായി. ഇവന് എന്തോ ഒരു പ്രശ്‌നമുണ്ടെന്ന്. 'എന്താടാ നിന്റെ പ്രശ്‌നമെന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ പറഞ്ഞു, 'ചേട്ടാ ഇങ്ങനെയൊരു പ്രശ്‌നമുണ്ട്. അദ്ദേഹം പറഞ്ഞു, 'എന്ത് ചെയ്യാന്‍ പറ്റുമെന്ന് നീ ആലോചിച്ചിട്ട് പറയ്' എന്ന്.

പിന്നെ ആലോചിച്ചിട്ട് ഞാന്‍ പറഞ്ഞു, കഥയില്‍ ആ കഥാപാത്രം ഊരിന്റെ രക്ഷകന്‍ അല്ലേ. തമിഴ്‌നാട്ടിലൊക്കെ പോകുമ്പോള്‍ ഘോഷയാത്രയൊക്കെ നടക്കുമ്പോള്‍ ഊരിന്റെ രക്ഷകനാണ് അരിവാള്‍ ഒക്കെ പിടിച്ച് ഡാന്‍സ് കളിച്ച് മുന്നില്‍ പോകുന്നത്. അങ്ങനെ ഒരു പാറ്റേണ്‍ പിടിച്ചാലോ എന്ന് ചോദിച്ചു. ജോഷി ചേട്ടന്‍ ഒരു നിമിഷം ആലോചിച്ചിട്ട് പറഞ്ഞു, തനിക്ക് ആത്മവിശ്വാസം ഉണ്ടെങ്കില്‍ എടുത്തോ. എനിക്ക് ഐഡിയ ഇഷ്ടപ്പെട്ടു' എന്ന് പറഞ്ഞു. അങ്ങനെ പിന്നെ ലാല്‍ സാറിന്റെ അടുത്ത് പറഞ്ഞു. മോന്‍ പറയുന്ന പോലെ ചെയ്യാമെന്ന്' ലാല്‍ സാര്‍ പറഞ്ഞു. അങ്ങനെ ആ പാട്ടിലെ എല്ലാ കാര്യങ്ങളും സ്‌പോട്ടില്‍ ചെയ്തതാണ്.

വേല്‍ മുരുകയിലെ എല്ലാ കാര്യങ്ങളും സ്‌പോട്ടില്‍ ചെയ്തതാണ്. ലാല്‍ സാറിന്റെ ബോഡി ലാങ്വേജിനെ വച്ച് മാത്രമാണ് അത് ചെയ്തത്. ആ പാട്ട് ഫുള്‍ പരീക്ഷണമായിരുന്നു. ആ വേല്‍ മുരുക പാട്ട് എവിടെയെങ്കിലും പൊട്ടിയിരുന്നെങ്കില്‍ ആന്റണി ചേട്ടന്‍ എന്നെ കൊന്നേനേ. അന്ന് ആ പാട്ട് അഞ്ചര മിനിറ്റ് ഉണ്ടായിരുന്നു. അത് പിന്നെ നമ്മള്‍ ട്രിം ചെയ്തു. ഓഡിയോ കുറച്ച് ട്രിം ചെയ്തു'; പ്രസന്ന മാസ്റ്റര്‍ പറഞ്ഞു.

Content Highlights: Choreographer Prasanna Master shares his experience of choreographing the 'Velmuruga' song

dot image
To advertise here,contact us
dot image