
ബോഡി ബില്‍ഡര്‍മാര്‍ക്ക് അറ്റാക്ക് ഉണ്ടാകുന്നു എന്ന വാര്‍ത്ത ഇടയ്ക്കിടെ വരുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ. അമിതമായി ബോഡി ബിൽഡ് ചെയ്യാൻ ശ്രമിക്കുന്ന ആളുകളിൽ അറ്റാക്കിനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. കഠിനമായ വ്യായാമം, വളരെ കര്‍ശനമായ ഭക്ഷണക്രമം, ചില സന്ദര്‍ഭങ്ങളില്‍ ശരീരം പുഷ്ടിപ്പെടാന്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ ദുരുപയോഗം എന്നിവ മൂലം ആരോഗ്യം നഷ്ടപ്പെടാം.
അമിതമായാല്‍ എന്തും വിഷമാണ് എന്ന പോലെ, അമിതമായാല്‍ ബോഡി ബില്‍ഡിങ്ങും വില്ലനാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കഠിനമായി വ്യായാമം ചെയ്യുകയും, ഭക്ഷണം ക്രമീകരിക്കുകയും ചെയ്യുന്നതിലൂടെ ആകര്‍ഷണീയത തോന്നുന്ന ശരീരം ലഭിച്ചേക്കാം, എന്നാല്‍ ഇത് അപകടകരമാണ്. വര്‍ഷങ്ങളായി ശരീരത്തിന് വിശ്രമം നല്‍കാത്ത, ബോഡി ബില്‍ഡര്‍മാരായ ആളുകള്‍ക്കാണ് സാധാരണക്കാരേക്കാള്‍ ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതല്‍.
2005നും 2020നും ഇടയില്‍ 20,286 പുരുഷ ബോഡി ബില്‍ഡര്‍മാര്‍ ഹൃദയാരോഗ്യം മോശമായതിനെ തുടര്‍ന്ന് മരണപ്പെട്ടതായി പഠനം വിശകലനം ചെയ്യുന്നു. 45 വയസ് വരെയുള്ള 2000 ബോഡി ബില്‍ഡര്‍മാരില്‍ 121 പേര്‍ മരണപ്പെട്ടിട്ടുണ്ട്. സാധാരണക്കാരെ അപേക്ഷിച്ച് ബോഡി ബില്‍ഡര്‍മാര്‍ക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത അഞ്ചിരട്ടി കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മരണപ്പെട്ട ബോഡി ബില്‍ഡര്‍മാരില്‍ അധികവും വടക്കേ അമേരിക്കയില്‍ നിന്നുള്ളവരായിരുന്നു, 40.5 ശതമാനം. യൂറോപ്പില്‍ 38.8%, ഏഷ്യയില്‍ 7.4%, ആഫ്രിക്കയില്‍ 6.6% എന്നിങ്ങനെയാണ് മരണനിരക്ക്. പല പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളിലും ബോഡി ബില്‍ഡര്‍മാരുടെ ഹൃദയ പേശികള്‍ക്ക് കട്ടി കൂടുന്നതായി കണ്ടെത്തിയിരുന്നു. അനാബോളിക് പദാര്‍ത്ഥങ്ങളുടെ ദുരുപയോഗം, ഹൃദയത്തില്‍ സമ്മര്‍ദം ചെലുത്തുകയും, കാലക്രമേണ ഹൃദയാരോഗ്യം ഇല്ലാതാക്കുകയും ചെയ്തു. വലിയ രീതിയില്‍ ശരീരത്തിന് വ്യായാമം നല്‍കുന്നത് മാനസികാരോഗ്യത്തെയും ബാധിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു.
Content Highlight; Why Are Bodybuilders at Higher Risk of Sudden Heart Failure?