ഫാറ്റി ലിവര്‍ കാന്‍സറായി മാറുമോ? ഫാറ്റിലിവറും കാന്‍സറുമായുള്ള ബന്ധം ഇങ്ങനെ

ഫാറ്റിലിവര്‍ കാന്‍സര്‍ ഉള്‍പ്പടെ ഗുരുതരമായ സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം

dot image

കുറച്ച് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതോ അല്ലെങ്കില്‍ ലക്ഷണങ്ങളൊന്നുമില്ലാത്തതോ ആയതിനാല്‍ ഫാറ്റി ലിവറിനെ ഒരു നിശബ്ദ രോഗമായാണ് കണക്കാക്കപ്പെടുന്നത്. കൃത്യസമയത്ത് കൈകാര്യം ചെയ്തില്ലെങ്കില്‍ ഫാറ്റി ലിവര്‍ കാന്‍സര്‍ ഉള്‍പ്പടെയുള്ള ഗുരുതരമായ സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം. ഇക്കാലത്തെ ജീവിത ശൈലിയും മോശം ഭക്ഷണ ശീലവുമൊക്കെ ഫാറ്റിലിവറിന് കാരണമാകുന്നുണ്ട്.

ഫാറ്റിലിവറും കാന്‍സറുമായുള്ള ബന്ധം

ഫാറ്റി ലിവര്‍ അഥവാ ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ്. ഫാറ്റി ലിവര്‍ രണ്ട് തരത്തിലാണ് ഉള്ളത്. ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഡിസീസ്(AFLD) പേര് സൂചിപ്പിക്കുന്നതുപോലെതന്നെ വലിയ അളവില്‍ മദ്യം കഴിക്കുന്നവരിലാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. അടുത്തത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്(NAFD) , വളരെ കുറച്ച് മദ്യം കഴിക്കുന്നവരെയോ മദ്യം കഴിക്കാത്തവരെയോ ഇത് ബാധിക്കുന്നു. മിക്ക ആളുകളിലും ഫാറ്റിലിവര്‍ രോഗം യാതൊരു ലക്ഷണങ്ങളും കാണിക്കാറില്ല. എന്നിരുന്നാലും ചില അവസരങ്ങളില്‍ ഇത് കരള്‍ വീക്കത്തിനും കരൡലെ കേടുപാടുകള്‍ക്കും കാരണമാകും.

ഫാറ്റിലിവര്‍ കാന്‍സറായി മാറുമോ?

ഫാറ്റി ലിവര്‍ രോഗം പ്രത്യേകിച്ച് നോണ്‍- ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് ലളിതമായ കൊഴുപ്പ് അടിഞ്ഞുകൂടല്‍ മുതല്‍ നോണ്‍ -ആല്‍ക്കഹോളിക് സ്റ്റീറ്റോഹൈപ്പറ്റെറ്റിസ് (NASH) വരെ നീളുന്നു. കൊഴുപ്പ് അടിഞ്ഞുകൂടല്‍ തുടരുമ്പോള്‍ അത് വീക്കം ഉണ്ടാക്കുകയും കരള്‍ ടിഷ്യുവിന് കേടുപാടുകള്‍ വരുത്തുകയും ചെയ്യും. ഇത് നോണ്‍ -ആല്‍ക്കഹോളിക് സ്റ്റീറ്റോഹൈപ്പറ്റെറ്റിസ് ലേക്ക് നയിക്കും. രോഗലക്ഷണങ്ങള്‍ കാണില്ല എന്നതാണ് ഈ അവസ്ഥയെ കൂടുതല്‍ ഗുരുതരമാക്കുന്നത്.

2022 ല്‍ സ്വീഡിഷില്‍ നടത്തിയ ഒരു പഠനത്തില്‍ ഏറ്റവും സാധാരണമായ കരള്‍ കാന്‍സറായ ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമ (HCC) നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഡിസീസ് (NAFLD ) ഉളളവരില്‍ സാധാരണ ജനവിഭാഗങ്ങളെ അപേക്ഷിച്ച് 12.18 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഡിസീസ് (NAFLD) ഉള്ളവരില്‍ മറ്റ് കാന്‍സറുകള്‍ ഉണ്ടാകാനുളള സാധ്യത 1.22 മടങ്ങ് കൂടുതലാണ്.

നോണ്‍ -ആല്‍ക്കഹോളിക് സ്റ്റീറ്റോഹൈപ്പറ്റെറ്റിസ് (NASH) ഗുരുതരമാണ്. ഇത് കോശ നാശത്തെയോ കരള്‍ ഫൈബ്രോസിസ് അല്ലെങ്കില്‍ സിറോസിസിനെയോ പ്രതിഫലിപ്പിക്കുന്നു. ഇത് കരള്‍ കാന്‍സറിലേക്ക് നയിച്ചേക്കാം. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഡിസീസ് ഉള്ളവര്‍ക്ക് കരള്‍ കാന്‍സര്‍ വരാനുള്ള സാധ്യത വളരെ കുറവാണെങ്കിലും കരളിന്റെ അവസാന ഘട്ടത്തിലെ പാടുകളായ സിറോസിസിന് സാധ്യത വര്‍ധിക്കുന്നു. ഇതോടൊപ്പം പൊണ്ണത്തടി, പ്രമേഹം, അമിതമായ മദ്യപാനം എന്നിവ സ്ഥിതി കൂടുതല്‍ വഷളാക്കും.

ഫാറ്റിലിവര്‍ എങ്ങനെ നിയന്ത്രിക്കാം

ഫാറ്റിലിവര്‍ സിറോസിസ്, ലിവര്‍ കാന്‍സറായി പുരോഗമിച്ച് കഴിഞ്ഞാല്‍ അത് പഴയതുപോലെയാക്കാന്‍ സാധിക്കില്ല. പക്ഷേ ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് മൊത്തത്തിലുളള കാന്‍സര്‍ സാധ്യത കുറയ്ക്കും.ശരീരഭാരം കൂടാതെ സൂക്ഷിക്കുന്നത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതും നീര്‍വീക്കവും ഗണ്യമായി കുറയ്ക്കും. മറ്റൊന്ന് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ്. പച്ചക്കറികള്‍, ലീന്‍ പ്രോട്ടീനുകള്‍, ധാന്യങ്ങള്‍ എന്നിവ അടങ്ങിയ സമീകൃത ആഹാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. സംസ്‌കരിച്ച പഞ്ചസാരയും പൂരിത കൊഴുപ്പുകളും ഒഴിവാക്കുക. മദ്യം ഒഴിവാക്കുന്നതാണ് മറ്റൊരു മാര്‍ഗ്ഗം. മദ്യം അറിയപ്പെടുന്ന കരളിനെ തകരാറിലാക്കുന്ന വിഷവസ്തുവാണ്. മദ്യം കരളിന് അമിത സമ്മര്‍ദ്ദം നല്‍കും. മിതമായ മദ്യപാനം പോലും കരള്‍ രോഗത്തിലേക്ക് നയിച്ചേക്കാം.

Content Highlights :Can fatty liver turn into cancer? This is the relationship between fatty liver and cancer. Fatty liver can lead to serious complications, including cancer.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us