മരുന്നില്ലാതെയും ബി പി കുറയ്ക്കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ബ്ലഡ് പ്രഷര്‍ (ബിപി) പലരെയും അലട്ടുന്ന കാര്യമാണ്. ചില കാര്യങ്ങളൊക്കെ സ്വയം ചെയ്താല്‍ ബിപി നിയന്ത്രിക്കാന്‍ സാധിക്കും

മരുന്നില്ലാതെയും ബി പി കുറയ്ക്കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
dot image

ദിവസവും വ്യായാമം ചെയ്യുക

വേഗത്തില്‍ കൈവീശിയുള്ള നടത്തം അല്ലെങ്കില്‍ നീന്തല്‍ പോലെയുളള പതിവായി ചെയ്യുന്ന ശാരീരിക വ്യായാമങ്ങള്‍ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഇത് രക്തം പമ്പ് ചെയ്യുന്നതില്‍ കൂടുതല്‍ കാര്യക്ഷമത കാണിക്കുന്നു.

ആരോഗ്യകരമായ ഭക്ഷണം

ബിപി കുറയ്ക്കുന്നതില്‍ ഭക്ഷണത്തിനുമുണ്ട് പങ്ക്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, മുഴുവന്‍ ധാന്യങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പാല്‍ ഉത്പന്നങ്ങള്‍ എന്നിവ കഴിക്കാം. ഇവയൊക്കെ ബ്ലഡ് പ്രഷര്‍ ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.

ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക

ഉപ്പിന്റെ അമിതമായ ഉപയോഗം ബിപി കൂടാന്‍ കാരണമാകുന്നു. സാധാരണഗതിയില്‍ 2,300 മില്ലിഗ്രാമില്‍ താഴെ ഉപ്പ് മാത്രമാണ് ഒരു വ്യക്തി ഉപയോഗിക്കേണ്ടത്. അസുഖങ്ങളും മറ്റും ഉള്ള വ്യക്തികളാണെങ്കില്‍ 1,500 മില്ലിഗ്രാമായി അളവ് പരിമിതപ്പെടുത്തേണ്ടതുണ്ട്.

മദ്യത്തിന്റെ അളവ് പരിമിതപ്പെടുത്തുക

അമിത മദ്യപാനം ബിപി വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. എന്നാല്‍ മിതമായ അളവില്‍ മദ്യം കഴിക്കുകയുമാവാം.

സമ്മര്‍ദ്ദം കുറയ്ക്കുക

വിട്ടുമാറാത്ത സമ്മര്‍ദ്ദം ഹൈപ്പര്‍ടെന്‍ഷന് കാരണമാകും. സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് വിവിധ ശാരീരിക ബുദ്ധിമുട്ടുകളുണ്ടാക്കും. അതകൊണ്ടുതന്നെ സ്ട്രസ് ലെവല്‍ കുറയ്ക്കാനായി യോഗയോ ധ്യാനമോ പരിശീലിക്കാവുന്നതാണ്.

ശരീരഭാരം നിയന്ത്രിക്കുക

ശരീരത്തിന്റെ ഭാരം എപ്പോഴും നിയന്ത്രിച്ചു നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അധിക ഭാരം 5 അല്ലെങ്കില്‍ 10 ശതമാനമെങ്കിലും കുറയുന്നത് ബിപി കുറയാന്‍ സഹായിക്കും.

പുകവലി ഉപേക്ഷിക്കുക

ബിപി നിയന്ത്രിച്ച് നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ പുകവലി ഉപേക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പുകവലി രക്തക്കുഴലുകളെ തകരാറിലാക്കുകയും ബിപി താല്‍ക്കാലികമായി കുറയാന്‍ സഹായിക്കുകയും ചെയ്യും. പുകവലി ഉപേക്ഷിക്കുന്നത് രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും കാലക്രമേണ ബിപി കുറയ്ക്കുകയും ചെയ്യും.

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്ന് കഴിക്കുന്നവരും ശാരീരിക ബുദ്ധിമുട്ടുകള്‍ സ്വയം നിയന്ത്രിക്കാനാവാത്തവരുമാണെങ്കില്‍ ഒരിക്കലും സ്വയം ചികിത്സയ്ക്ക് മുതിരരുത്. ഡോക്ടര്‍മാരുടെയോ വിദഗ്ധരുടെയോ ഉപദേശങ്ങള്‍ തേടേണ്ടതാണ്.

Content Highlights :Blood pressure (BP) is a concern for many people. BP can be controlled by doing some things yourself

dot image
To advertise here,contact us
dot image