
May 23, 2025
02:56 AM
നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ ഡയറ്റ് എടുത്തും വ്യായാമം ചെയ്തും ഒക്കെ വണ്ണം കുറഞ്ഞശേഷം ഏതാനും ആഴ്ചകള്‍ കഴിയുമ്പോള്‍ പോയ ഭാരം അതേ വേഗത്തില്‍ തിരിച്ചുവരുന്നത്. ഇത് എന്തുകൊണ്ടാണെന്നതിന് പിന്നിലെ കാരണം തെളിയിക്കുന്ന ഒരു പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. സിറ്റ്‌സര്‍ലന്‍ഡിലെ ETH സൂറിച്ചിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് അത്ഭുതപ്പെടുത്തുന്ന ഈ കാര്യം തെളിഞ്ഞത്.
ശരീരത്തിലെ കൊഴുപ്പ് കോശങ്ങള്‍ക്ക് ഓര്‍മശക്തിയുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.കൊഴുപ്പ് കോശങ്ങളുടെ ന്യൂക്ലിയസ് പൊണ്ണത്തടിയുമായി ബന്ധപ്പെട്ട സ്വാഭാവികമായ എപ്പിജനിറ്റിക്ക് മാറ്റങ്ങളിലേക്ക് നയിക്കുന്നുണ്ട്. ഒന്ന് ക്ഷീണിച്ച ശേഷം വീണ്ടും ഭക്ഷണം കഴിക്കുമ്പോള്‍ ഭാരം അതേപടി തിരികെയെത്തുമെന്നും ഗവേഷഷകര്‍ കണ്ടെത്തി. ശരീരത്തിന്റെ ഭാരം കുറഞ്ഞ് ഏതാനും ആഴ്ചകള്‍ക്കുളളില്‍ ഒരു വ്യക്തിക്ക് നഷ്ടപ്പെട്ട ഭാരം തിരിച്ചുവരും. എലികളിലാണ് ഈ പഠനം ആദ്യം നടത്തിയത്. അമിത ഭാരമുളള എലികളില്‍ നിന്നുളള കൊഴുപ്പ് കോശങ്ങളും ഭക്ഷണക്രമത്തിലൂടെ ഭാരം കുറച്ച ശേഷമുളള അവയുടെ കോശങ്ങളും താരതമ്യം ചെയ്തു.
ഇത്തരത്തിലുള്ള എലികള്‍ക്ക് വീണ്ടും കൊഴുപ്പുളള ഭക്ഷണം കൊടുക്കുമ്പോള്‍ അവ വീണ്ടും ഭാരം വീണ്ടെടുക്കുന്നുവെന്നാണ് പഠനത്തിലൂടെ കണ്ടെത്തിയത്. നമ്മുടെയൊക്കെ കോശങ്ങളില്‍ ഏതൊക്കെ ജീനുകളാണ് സജീവമാണെന്നും അല്ലാത്തവ ഏതൊക്കെയാണെന്നും നിര്‍ണ്ണയിക്കാന്‍ എപ്പിജനിറ്റിക്ക് മാര്‍ക്കറ്റുകള്‍ ഒരു പങ്ക് വഹിക്കുന്നുണ്ട്. ഈ സംവിധാനം മനുഷ്യരിലും സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി.
പഠനമനുസരിച്ച് ശരീരഭാരം കുറഞ്ഞ ശേഷം അത് നിലിര്‍ത്തിപോകാന്‍ ബുദ്ധിമുട്ടാണ്. കൊഴുപ്പ് കോശങ്ങള്‍ അവയുടെ മുന്‍കാല പൊണ്ണത്തടിയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുമെന്നും ഈ അവസ്ഥയിലേക്ക് മടങ്ങുകയും ചെയ്യുമത്രേ.തലച്ചോറിലേയോ രക്തക്കുഴലുകളിലേയോ മറ്റ് അവയവങ്ങളിലെയോ കോശങ്ങള്‍ക്ക് പൊണ്ണത്തടി ഓര്‍മിപ്പിക്കാന്‍ കഴിവുണ്ടെന്നും പഠനം പറയുന്നു.
Content Highlights : Why weight gain happens again and again, surprising study reports