
കൊച്ചമ്മിണീസ് കറിപൗഡര്‍ ഉപയോഗിച്ച് കിടുക്കാച്ചി സാമ്പാര്‍ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം
ആവശ്യമായ സാധനങ്ങള്‍
കൊച്ചമ്മിണീസ് സാമ്പാര്‍പ്പൊടി 2ടേബിള്‍ സ്പൂണ്‍
തുമരപരിപ്പ് അര കപ്പ്
വെജിറ്റബിള്‍ ചതുര കഷണങ്ങള്‍ ആക്കിയത് 2കപ്പ് (മത്തങ്ങാ. വെള്ളരി. കാരോട്ട്. തക്കാളി. പച്ചമുളക് 2.ചെറിയഉള്ളി 10)
മല്ലി ഇല
കറിവേപ്പില
വാളന്‍ പുളി ആവശ്യത്തിന്
വെളിച്ചെണ്ണ 2ടേബിള്‍ സ്പൂണ്‍
കടുക് 1ടീസ്പൂണ്‍
വറ്റല്‍ മുളക് 2
ക്യാഷ് നട്ട് 6
പപ്പടം 2
ശര്‍ക്കര 1 ചെറിയ കഷ്ണം
നെയ്യ് 1ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
തുമരപരിപ്പ് കഴുകി കുക്കറില്‍ വച്ചു 1ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ച് 4 വിസില്‍ കേള്‍ക്കും വര വേവിക്കുക. തണുത്തശേഷം തുറന്നു ഇളക്കുക. ഒരുപാനില്‍ എണ്ണ ഒഴിച്ച് ചുടായശേഷം സാമ്പാര്‍ കഷണങ്ങള്‍ ഇട്ടു നന്നായി ഇളക്കി യോജിപ്പിക്കുക ജലാംശം വരുംവരെ. അതിനു ശേഷം കുക്കറില്‍ പരിപ്പിനോട് കൂടെ 1ടേബിള്‍ സ്പൂണ്‍ കൊച്ചമ്മിണീസ് സാമ്പാര്‍ പൊടി ചേര്‍ത്ത് ഇളക്കി പുളിയും ഉപ്പും ചേര്‍ത്ത് അടച്ചു 1 വിസില്‍ കേള്‍ക്കും വരെ വേവിക്കുക. തണുത്തശേഷം തുറന്ന് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മീഡിയം ഫ്‌ളയിം വക്കുക. കറിവേപ്പില, മല്ലിയില, ശര്‍ക്കര എല്ലാം ചേര്‍ത്ത് പാകം നോക്കി വാങ്ങാം. ഒരു പാനില്‍ എണ്ണ ഒഴിച്ച് കടുക്, വറ്റല്‍ മുളക് കറിവേപ്പില എന്നിവ മൂക്കുമ്പോള്‍ കൊച്ചമ്മിണീസ് സാമ്പാര്‍ പൊടി 1 ടേബിള്‍ സ്പൂണ്‍ ഇട്ടു വഴറ്റി സാമ്പാറില്‍ ചേര്‍ക്കുക. ഒരുപാനില്‍ എണ്ണ ഒഴിച്ച് ക്യാഷു നട്ട് മൂപ്പിച്ച് ഇടുക. 2 പപ്പടം വറുത്തു ചുടോടെ കൈകൊണ്ട് പൊടിച്ചു സാമ്പാറിന് മീതെ വിതറുക അടച്ചു 5 മിനുട്‌സ് വയ്ക്കുക പിന്നീട് തുറന്നു ഇളക്കി ചേര്‍ക്കാം. കൊച്ചമ്മിണീസ് സാമ്പാര്‍ പൊടിയുടെ നല്ല മണമുള്ള ടേസ്റ്റി ഹെല്‍ത്തി ആയ കിടുക്കാച്ചി സാമ്പാര്‍ റെഡി. ചോറിനും ദോശക്കും ഇഡ്ലിക്കും വളരെ ഉത്തമം.
Content Highlights: kochammini foods cooking competition ruchiporu 2025