വെറൈറ്റിയായി ഞണ്ട് പച്ചയ്ക്ക് അരച്ച് വെച്ചത് തയ്യാറാക്കിയാലോ?

കൊച്ചമ്മിണീസ് മസാലകള്‍ ഉപയോഗിച്ച് ഞണ്ട് പച്ചക്ക് അരച്ച് വെച്ചത് തയ്യാറാക്കാം.

dot image

ഞണ്ട് ഇഷ്ടപ്പെടുന്നവര്‍ക്കിതാ ഒരു സ്‌പെഷ്യല്‍ വിഭവം. കൊച്ചമ്മിണീസ് മസാലകള്‍ ഉപയോഗിച്ച് ഞണ്ട് പച്ചക്ക് അരച്ച് വെച്ചത് തയ്യാറാക്കാം.

ചേരുവകള്‍
ഞണ്ട് 1kg
ചെറിയ ഉള്ളി 2കപ്പ്
വെളുത്തുള്ളി ചതച്ചത് 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി ചതച്ചത് 1 ടേബിള്‍ സ്പൂണ്‍
തേങ്ങ 1കപ്പ്
കാന്താരി കുറച്ച്
കുരുമുളക് 2 ടീസ്പൂണ്‍
അണ്ടിപരിപ്പ് 12 എണ്ണം
കൊച്ചമ്മിണീസ് മല്ലിപൊടി 2ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍
കസൂരി മേത്തി കുറച്ച്
കൊച്ചമ്മിണീസ് ഗരം മസാല 1 ടീസ്പൂണ്‍
വെളിച്ചെണ്ണ ആവശ്യത്തിന്
കടുക്
കറിവേപ്പില
തക്കാളി 1 എണ്ണം
ഉപ്പ്

തയ്യാറാകുന്ന വിധം

മിക്‌സിയില്‍ തേങ്ങയും കറിവേപ്പിലയും കാന്താരിയും അരച്ച് മാറ്റി വെക്കുക അണ്ടിപരിപ്പും അരച്ഛ് വെക്കുക. പാന്‍ അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ കടുക് ഇട്ട് പൊട്ടി കഴിഞ്ഞാല്‍ ചെറിയ ഉള്ളി ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റി എടുക്കുക. ചതച്ച വെളുത്തുള്ളി ഇഞ്ചി ചേര്‍ത്ത് നന്നായി വഴറ്റുക. പൊടികളെല്ലാം ചേര്‍ത്ത് പച്ചമണം പോകുന്നതുവരെ വഴറ്റി എടുക്കുക. ഇതിലേക്ക് ഞണ്ട് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കുറച്ച് വെള്ളം ഒഴിച്ച് 10 മിനിറ്റ് മൂടി വേവിക്കുക. ശേഷം തേങ്ങ അരപ്പ് ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ഞണ്ടിലേക് അരപ്പ് നന്നായി ചേര്‍ത്ത് എടുക്കണം. ഇതിലേക്ക് അണ്ടിപരിപ്പ് അരച്ചതും ചേര്‍ത്ത് 1 മിനിറ്റ് നന്നായി ഇളക്കിയെടുക്കുക. കസ്സുരി മെത്തിയും ചേര്‍ക്കുക. ഇതിന്റെ മേലെ വെളിച്ചെണ്ണ തൂകി കറിവേപ്പിലയും ഇട്ട് 5 മിനിറ്റ് ചെറിയ തീയില്‍ മൂടി വെക്കുക. നല്ല നാടന്‍ ഞണ്ട് കറി തയ്യാര്‍.

dot image
To advertise here,contact us
dot image