
മാങ്ങാ പ്രേമികളെ സന്തോഷത്തിലാഴ്ത്തുന്ന ഒരു പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മാങ്ങ കഴിക്കുന്ന ശീലം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുമെന്ന് മാത്രമല്ല, ടൈപ്പ് 2 ഡയബറ്റിസ് വരാനുള്ള സാധ്യത കുറയ്ക്കുമെന്നും ഗവേഷകർ പറയുന്നു. ഫൈബറും ആന്റിഓക്‌സിഡന്റുകളും മാത്രമല്ല നിറയെ പോഷകങ്ങളും അടങ്ങിയ മാങ്ങ അല്ലെങ്കിൽ മാമ്പഴം ഇൻസുലിൻ സെൻസിറ്റിവിറ്റി കൂട്ടും. ഇത് ഗ്ലൂകോസ് നിയന്ത്രണത്തിന് സഹായിക്കും. അമിതമായ ഭാരം അമിതമായ തടി എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നവർക്ക് മാമ്പഴം വളരെ മികച്ച ഒരു ഓപ്ഷനാണ്.
ഇതേ കാലറിയുള്ള മറ്റ് സ്‌നാക്കുകൾ പരിഗണിക്കുമ്പോൾ, സ്ഥിരമായി മാങ്ങ കഴിച്ചാൽ ഇൻസുലിന്റെ അളവിനെ അത് സ്വാധീനിക്കും മതിയായ ശരീരഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യുമെന്ന് മനസിലായി. മാങ്ങകളിലും പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ശരിയായ അളവിൽ മാങ്ങ കഴിച്ചാൽ അത് മെറ്റബോളിക്ക് ഹെൽത്തിനും നല്ലതാണ്. എല്ലാ ദിവസവും ഫ്രഷായ മാങ്ങ കഴിച്ചാൽ രുചിയുള്ള ആഹാരമാവുന്നതിനൊപ്പം പോഷകങ്ങളിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരത്തിന് ആകമാനം ആരോഗ്യം ലഭിക്കുക്കാനും കാരണമാകും. ഡയബറ്റിസ് തടയാനും നിയന്ത്രിക്കാനും ബെസ്റ്റാണ് മാങ്ങയെന്ന് സാരം.
ടൈപ്പ് 2 ഡയബറ്റിസുള്ളവരിൽ നടത്തിയ പരീക്ഷണത്തിൽ, 250 ഗ്രാം മാങ്ങ, അതായത് ഏകദേശം ഒരു മാങ്ങയോളം ഇവരിലൊരു വിഭാഗത്തിന് രാവിലെ പ്രഭാതഭക്ഷണത്തിനൊപ്പം കഴിക്കാന്‍ നല്‍കി. രണ്ടാമത്തെ വിഭാഗത്തിന് വൈറ്റ് ബ്രഡാണ് ഇതേസമയം അതേ അളവിൽ കഴിക്കാൻ നൽകിയത്. നാഷണൽ ലൈബ്രറി ഒഫ് മെഡിസിനിൽ വന്ന പഠനത്തിൽ പറയുന്നത്, മാങ്ങ കഴിച്ചവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് മികച്ച രീതിയിലായിരുന്നു എന്നാണ്. ഇവരുടെ ശരീരം ഇൻസുലിൻ നന്നായി ഉപയോഗിച്ചെന്നാണ് വിലയിരുത്തപ്പെട്ടത്. മാത്രമല്ല ഇവരിൽ HbA1c ലെവൽ കുറഞ്ഞതായും കാണപ്പെട്ടു. ഇത് പഞ്ചസാര നിയന്ത്രണത്തിലെ വലിയൊരു അടയാളമാണെന്ന് പഠനം പറയുന്നു. മാങ്ങയും വൈറ്റ് ബ്രഡും താരതമ്യം ചെയ്യുമ്പോൾ മാങ്ങയുടെ ഗ്ലൈകമിക്ക് ഇൻഡക്‌സ് ബ്രഡിനെക്കാൾ കുറവാണെന്നതും ഇതിലൂടെ വ്യക്തമായി.
ഡയബറ്റിസ് നിയന്ത്രണം മാത്രമല്ല മാങ്ങ കഴിക്കുന്നത് ദഹനം കൃത്യമാക്കാനും കൊളസ്‌ട്രോൾ നിയന്ത്രിക്കാനും മുടിയുടെയും തൊലിയുടെയും ആരോഗ്യത്തിനും മികച്ചതാണ്. പ്രതിരോധ പ്രവർത്തനങ്ങളെ കൂടുതൽ ശക്തമാക്കുംകയും ചെയ്യും. മാങ്ങ കൊണ്ട് ഒരുപാട് പോഷകഗുണങ്ങളുണ്ടെങ്കിലും ഒരിക്കലും മാങ്ങ കഴിച്ച് ഡയബറ്റസ് രോഗമുക്തി നേടാനാവും എന്ന് കരുതരുത്. ഗ്ലൈകമിക്ക് ഇൻഡക്‌സും നാച്ചുറൽ ഷുഗറും മിതമായ നിലയിലാണെന്നതു മൂലം അമിതമായും ഒരു പരിധിവിട്ടും മാങ്ങ കഴിച്ചാൽ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും പ്രത്യേകിച്ച് പ്രമേഹ രോഗികളിൽ. ആരോഗ്യവിദഗ്ദർ പറയുന്നത് മിതമായ അളവിൽ ചെറിയ ഭാഗങ്ങളായി പ്രോട്ടീൻസിനും ഹെൽത്തി ഫാറ്റ്‌സിനുമൊപ്പം മാങ്ങ കഴിക്കാമെന്നാണ്. പക്ഷേ വെറുംവയറ്റിൽ കഴിക്കുകയും ചെയ്യരുത്. മാങ്ങ ജ്യൂസാക്കിയോ മറ്റ് രൂപത്തിലോ കഴിക്കുന്നതല്ല, നല്ല ഫ്രഷ് മാങ്ങയായി തന്നെ കഴിക്കുന്നതാണ് ഗുണകരം.
Content Highlights: Let's find out the benefit of including mangoes in your diet daily