കോട്ടയം പാലായില്‍ റിട്ടയേര്‍ഡ് എസ്‌ഐ ലോഡ്ജില്‍ മരിച്ച നിലയില്‍

വീട്ടുകാരുമായി പിണങ്ങി ഇയാള്‍ ഒരു വര്‍ഷത്തോളമായി ലോഡ്ജിലാണ് താമസിച്ചുവന്നിരുന്നത്

dot image

കോട്ടയം: പാലാ മുത്തോലിയില്‍ റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലായില്‍ എസ്ഐയായി റിട്ടയര്‍ ചെയ്ത പുലിയന്നൂര്‍ തെക്കേല്‍ സുരേന്ദ്രന്‍ ടി ജി (61)യെയാണ് മുത്തോലി കവലയ്ക്ക് സമീപമുള്ള ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരുമായി പിണങ്ങി ഇയാള്‍ ഒരു വര്‍ഷത്തോളമായി ലോഡ്ജിലാണ് താമസിച്ചുവന്നിരുന്നത്.

രണ്ട് ദിവസമായി പമ്പിലെത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയത്. മരണകാരണം വ്യക്തമായിട്ടില്ല. അസ്വാഭാവിക മരണത്തിന് പാലാ പൊലീസ് കേസെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read:

Content Highlights- Retired police officer found dead inside loadge room in kottayam

dot image
To advertise here,contact us
dot image