
ശരീരത്തില്‍ പ്രോട്ടീന്റെ പ്രാധാന്യം
മനുഷ്യശരീരത്തിന്റെ നിര്‍മ്മാണ വസ്തുവാണ് പ്രോട്ടീന്‍. ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഒരു അവശ്യ പോഷകമാണിത്. അമിനോ ആസിഡുകളാല്‍ നിര്‍മ്മിതമാണ് പ്രോട്ടീന്‍. ഇത് ജീവന്റെ നിര്‍മ്മാണ വസ്തുക്കളായി പ്രവര്‍ത്തിക്കുകയും പേശികള്‍, ചര്‍മ്മം, മുടി, ആന്തരിക അവയവങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ടിഷ്യുകള്‍ നിര്‍മ്മിക്കാനും നന്നാക്കാനും സഹായിക്കുകയും ചെയ്യുന്നു.
പേശികളുടെ വളര്‍ച്ച, രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുക, എന്‍സൈം, ഹോര്‍മോണ്‍ ഉത്പാദനം, ആരോഗ്യകരമായ മെറ്റബോളിസം നിലനിര്‍ത്തല്‍ എന്നിവയിലും പ്രോട്ടീന്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രോട്ടീന്റെ രണ്ട് പ്രധാന സ്രോതസ്സുകളാണ് മുട്ടയും പനീറും. ഏതാണ് കൂടുതല്‍ പ്രോട്ടീന്‍ നല്‍കുന്നതെന്നും അവ ആസ്വദിക്കാനുള്ള വ്യത്യസ്ത വഴികള്‍ ഏതാണെന്നും അറിയാം.
വേവിച്ച മുട്ടയിലും പനീറിലും ഉള്ള പ്രോട്ടീന്‍ അളവ്
യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ (USDA)അനുസരിച്ച് 1 കപ്പ് മുട്ട 150 ഗ്രാമിന് തുല്യമാണ്. 3 വലിയ മുട്ടകളില്‍ ഏകദേശം 18-19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതുപോലെ ഏകദേശം 150 ഗ്രാം വരുന്ന 1 കപ്പ് പനീറില്‍ ഏകദേശം 21-21 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
മുട്ടയിലെ മറ്റ് പോഷകങ്ങള്‍
പിഎംസി നടത്തിയ മുട്ടകളെക്കുറിച്ചുള്ള സമഗ്രമായ പഠനമനുസരിച്ച് മുട്ടയിലല്‍ ഉയര്‍ന്ന നിലവാരമുള്ള മൃഗ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. മുട്ടകള്‍ വിശപ്പ് കുറയ്ക്കുകയും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. മുട്ട ശരീരഭാരം കുറയ്ക്കാനും നിലനിര്‍ത്താനും സഹായിക്കുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യുന്ന വിറ്റാമിന്‍ എ, ബി 12, സെലിനിയം എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.
പനീറിലെ മറ്റ് പോഷകങ്ങള്‍
പിഎംസി നടത്തിയ പഠനമനുസരിച്ച് പനീര്‍ കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളുടെയും വിറ്റാമിന്‍ എ, ഡി എന്നിവയുടെയും സമ്പന്നമായ ഉറവിടമാണ്. കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി ഉള്ളതുകൊണ്ട് പനീര്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെ സഹായിക്കുന്നു. ഇത് മെറ്റബോളിസത്തെ സഹായിക്കുകയും പെട്ടെന്ന് ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. കൊഴുപ്പ് മെറ്റബോളിസത്തിന് സഹായിക്കുന്ന ലിനോലെയിക് ആസിഡ് പനീറില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ അതിന്റെ പോഷകങ്ങള്‍ ഇന്‍സുലിന്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
മുട്ട എങ്ങനെ കഴിക്കാം
വേവിച്ച മുട്ട കഴിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഉപ്പും കുരുമുളകും വിതറി കഴിക്കുക, സലാഡുകളായും മുട്ട സാന്‍ഡ്വിച്ചുകള്‍ ഉണ്ടാക്കിയും കഴിക്കാനുന്നതാണ്. വേവിച്ച ബാക്കി വരുന്ന ചോറിലേക്ക് വേവിച്ച മുട്ടയും പക്കറികളും ചേര്‍ത്ത് മുട്ട ഫ്രൈഡ് റൈസും കഴിക്കാം. ഇത് ഒരു സമ്പൂര്‍ണ്ണ ഭക്ഷണമാണ്. വേവിച്ച മുട്ടകൊണ്ട് കറികളും ഉണ്ടാക്കാം.
പനീര്‍ എങ്ങനെ കഴിക്കാം
പനീര്‍ ആസ്വദിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അത് കറികളില്‍ യോജിപ്പിക്കുക, ഫ്രൈ ചെയ്യുക, അല്ലെങ്കില്‍ ടിക്കയായി ഗ്രില്‍ ചെയ്യുക, പച്ചക്കറികള്‍ ചേര്‍ത്ത് ടോസ്റ്റ് ചെയ്യുക, സാലഡ് ഉണ്ടാക്കുക ഇവയൊക്കെയാണ്.
Content Highlights :Which has more protein in boiled eggs or paneer? How to eat eggs and paneer