സ്പീഡ് കൂടി, നിറം മാറി: ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി സൂര്യനിലേയ്ക്ക് സഞ്ചരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തു

3I/ATLAS സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞർ, ഇപ്പോൾ ആ വസ്തുവിന്റെ വേഗതയിൽ പെട്ടെന്ന് വർദ്ധനവും നിറത്തിൽ ചില മാറ്റങ്ങളും സൂക്ഷമായി വീക്ഷിച്ചിരിക്കുകയാണ്.

സ്പീഡ് കൂടി, നിറം മാറി: ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി സൂര്യനിലേയ്ക്ക് സഞ്ചരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തു
dot image

നിഗൂഢ സിദ്ധാന്തങ്ങളെ ഇഷ്ടപ്പെടുന്നവരുടെ എല്ലാക്കാലത്തും ചർച്ചാവിഷയമാണ് UFO, ഏലിയൻ എന്നീ വിഷയങ്ങൾ. അന്യഗ്രഹജീവികൾ അവരുടെ പേടകവുമായി ഭൂമിയിലേക്ക് എത്തുമോ എന്നതും ആകാംക്ഷയോടെ ആളുകൾ ചർച്ച ചെയ്യുന്ന വിഷയമാണ്. അതിനെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങളിൽ ഏറ്റവും പുതിയ ചർച്ച നടക്കുന്നത് 3I/ATLAS എന്ന നിഗൂഢ വസ്തുവിനെ കുറിച്ചാണ്. അമ്പരപ്പിക്കുന്ന വേഗതയിൽ ആ വസ്തു സൂര്യനിലേക്ക് സഞ്ചരിക്കുന്നുവെന്ന വാർത്ത ലോകമെമ്പാടുമുള്ള ഗവേഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണിപ്പോൾ. 3I/ATLAS സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞർ, ഇപ്പോൾ ആ വസ്തുവിന്റെ വേഗത കൂടിയതും നിറത്തിൽ മാറ്റങ്ങളുണ്ടായതും കണ്ടെത്തിയിരിക്കുകയാണ്.

ഒക്ടോബർ 29 ന്, ഒരു വാൽനക്ഷത്രം പോലെകാണപ്പെട്ട ഈ വസ്തു പെട്ടെന്ന് പ്രകാശിക്കുകയും സൂര്യനോട് അടുക്കുന്തോറും നീല നിറമായി മാറുകയും ചെയ്യുന്നു എന്നാണ് കണ്ടെത്തൽ. മണിക്കൂറിൽ 2,44,600 കിലോമീറ്ററോളം ഉയർന്ന വേഗതയിലാണ് ആ വസ്തുവിന്റെ സഞ്ചാരം എന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച്, 3I/ATLAS-ന് ഏകദേശം 24 കിലോമീറ്റർ വ്യാസമുണ്ട്. ഇത് അമേരിക്കയിലെ മാൻഹാട്ടൻ എന്ന നഗരത്തെക്കാൾ വലുപ്പമുള്ളതാണ്. 7 ബില്യൺ വർഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ വസ്തു ഔമുവാമുവ ബോറിസോവ് എന്ന ഇന്റെർസ്റ്റെല്ലാർ വസ്തുക്കൾക്ക് ശേഷം നമ്മുടെ സൗരയൂഥത്തിന് പുറത്ത് നിന്ന് എത്തുന്ന മൂന്നാമത്തെ വസ്തുവാണ്. ഡിസംബറിൽ ഭൂമിയോട് 269 ദശലക്ഷം കിലോമീറ്റർ അകലെ ഇത് എത്തുമെന്നും ഭൂമിക്ക് ഒരു ഭീഷണിയുമില്ലെന്നുമാണ് നാസ പുറത്തു വിട്ട വിവരങ്ങൾ.

വസ്തുവിന്റെ ചലനത്തിൽ വേഗത ഉണ്ടെന്ന് കണ്ടെത്തിയത് എങ്ങനെ ആണെന്ന് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നുണ്ട്. സൂര്യന്റെ ഗുരുത്വാകർഷണബലത്തിനപ്പുറം മറ്റൊരു ത്വരണം അഥവാ ആക്സിലറേഷൻ ഈ വസ്തുവിന് ലഭിക്കുന്നുണ്ട് എന്നാണ് നാസ പറയുന്നത്. വാതകവും മറ്റു പൊടിപടലങ്ങളും ഈ വസ്തു ബഹിരാകാശത്തേക്ക് പുറം തള്ളുമ്പോൾ ഇങ്ങനെ സംഭവിച്ചേക്കാം. വസ്തുവിന്റെ നിറം മാറ്റത്തെ കുറിച്ചുള്ള റിപ്പോർട്ടുകളും നാസ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. സൂര്യനോട് അടുക്കുന്തോറും വസ്തുവിന്റെ നിറം നീലയായിക്കൊണ്ടിരിക്കും ഏറ്റവും ഒടുവിൽ ശാസ്ത്രജ്ഞർ മനസിലാക്കിയത്. സൗരോർജ്ജ ചൂടിനോടുള്ള പ്രതികരണമാന് ആ നിറം മാറ്റാമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

മിക്ക ശാസ്ത്രജ്ഞരും 3I/ATLAS-നെ ഒരു അന്യഗ്രഹ വാൽനക്ഷത്രമായിട്ടാണ് കണക്കാക്കുന്നത്. ചിലർ UFO യുമായും മറ്റു ചിലർ ഡാർക്ക് ഫോറസ്റ്റ് സിദ്ധാന്തവുമായുമൊക്കെ ആയാണ് ഈ വസ്തുവിനെ ബന്ധിപ്പിക്കുന്നത്. ഐസ്, പാറ, പൊടി എന്നിവയുടെ ഒരു ഖര ന്യൂക്ലിയസ് കൊണ്ട് നിർമ്മിക്കപ്പെട്ടതാണ് 3I/ATLAS എന്നാണ് അനുമാനം. ഇതുവരെ നിരീക്ഷിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പഴക്കം ചെന്ന വാൽനക്ഷത്രമാണിതെന്നും പഠനങ്ങൾ പറയുന്നുണ്ട്.

Content Highlights : Interstellar comet 3I/ATLAS speeds up and turns Blue

dot image
To advertise here,contact us
dot image