ഈ വർഷമെങ്കിലും പൊതുസ്ഥലത്ത് വന്ന് മരങ്ങൾ നടരുത്, മനുഷ്യർക്ക് ജീവിക്കണം: പരിസ്ഥിതി പ്രവർത്തകരോട് വിനോയ് തോമസ്

ഓരോരുത്തർ വന്ന് ഈ മരങ്ങൾ നട്ടിട്ട് അങ്ങ് പോകും. ഈ മരങ്ങൾ വളർന്നുവന്നാൽ ഉണ്ടാവുന്ന അപകടം ചെറുതല്ലെന്നും വിനോയ് തോമസ്

dot image

എറണാകുളം: പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് റോഡരികിലും പൊതുസ്ഥലത്തും മരങ്ങൾ വച്ചുപിടിപ്പിക്കരുതെന്ന അഭ്യർത്ഥനയുമായി എഴുത്തുകാരനും അധ്യപകനുമായ വിനോയ് തോമസ്. ദയവ് ചെയ്ത് ഈ പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി പ്രവർത്തകർ പൊതുസ്ഥലത്ത് മരങ്ങൾ നടരുതെന്നും ഈ നാട്ടിലെ മനുഷ്യർക്ക് ജീവിക്കണമെന്നും വിനോയ് തോമസ് പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

പൊതുസ്ഥലത്തോ റോഡ് അരികിലോ മരങ്ങൾ നടരുത്, ഓരോരുത്തർ വന്ന് ഈ മരങ്ങൾ നട്ടിട്ട് അങ്ങ് പോകും. ഈ മരങ്ങൾ വളർന്നുവന്നാൽ ഉണ്ടാവുന്ന അപകടം ചെറുതല്ലെന്നും വിനോയ് തോമസ് വീഡിയോയിൽ പറയുന്നു. ഓരോ വർഷവും മരത്തിൽ ഇടിച്ചും മരകൊമ്പുകൾ വീണും എത്ര വാഹനാപകടങ്ങളാണ് ഉണ്ടാവുന്നതെന്നും അദ്ദേഹം ചോദിച്ചു. ഓരോ വർഷവും വൈദ്യുത ലൈനുകൾക്ക് താഴെയുള്ള മരത്തിന്റെ കൊമ്പുകൾ കൊത്താൻ എത്ര ലക്ഷമാണ് കെഎസ്ഇബി മുടക്കേണ്ടി വരുന്നതെന്നും അദ്ദേഹം ചോദിച്ചു.

സ്‌കൂളുകളുടെ കാര്യമെടുത്താൽ പുതിയ ഒരു കെട്ടിടമോ ഗ്രൗണ്ടോ നിർമിക്കണമെങ്കിൽ സ്‌കൂളിലെ മരം മുറിക്കുന്നതിന് എത്രയാളുകളുടെ അനുമതികളും മറ്റുമാണ് വാങ്ങേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ഈ പരിസ്ഥിതി ദിനത്തിൽ എങ്കിലും പരിസ്ഥിതി പ്രവർത്തകർ മരങ്ങൾ നടരുതെന്നും ഈ നാട്ടിലെ മനുഷ്യർക്ക് ജീവിക്കണമെന്നും ആവശ്യമാണെങ്കിൽ സ്വന്തം പറമ്പിൽ മരം നട്ടോളാനും വിനോയ് തോമസ് പറയുന്നു.

പൊതുസ്ഥലത്ത് ഇനി മരങ്ങൾ വേണമെങ്കിൽ സർക്കാർ അതിന് മുൻകൈയെടുത്തു കൊളളുമെന്നും അതല്ലെ അതിന്റെ ശരിയെന്നും വിനോയ് തോമസ് ചോദിക്കുന്നുണ്ട്. നിരവധി പേരാണ് വിനോയ് തോമസിന്റെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. 1974 ലാണ് ഐക്യരാഷ്ട്രസഭ ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചുതുടങ്ങിയത്. റിപ്പബ്ലിക് ഓഫ് കൊറിയ ആണ് ഈ വർഷം പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം. പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുന്നതാണ് ഈ വർഷത്തെ പ്രധാന ലക്ഷ്യം.

Content Highlights: World Environment Day June 5 : Writer Vinoy Thomas to environmentalists Don't plant trees in public places at least this year

dot image
To advertise here,contact us
dot image