കുവൈറ്റിലും ഒമിക്രോൺ; ആശങ്കയിൽ പ്രവാസ ലോകം
നിലവിൽ ഒമിക്രോൺ വ്യാപനം തടയുന്നതിനായി ബൂസ്റ്റർ ഡോസുകൾ ലഭ്യമാണ്.
9 Dec 2021 2:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കൊവിഡ് വൈറസിന്റ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. കുവൈറ്റ് ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആഫ്രിക്കയിൽ നിന്നെത്തിയ വ്യക്തിക്കാണ് കൊവിഡ് വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളുടെ വ്യക്തി വിവരങ്ങൾ ലഭ്യമായിട്ടില്ല. കുവൈറ്റ് പൗരനാണോയെന്നും സ്ഥിരീകരണമില്ല.
രാജ്യത്ത് ആഫ്രിക്കൻ രാജ്യത്ത് നിന്നെത്തിയ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്‍ദുല്ല അൽ സനദ് പറഞ്ഞു. ഇയാൾ രണ്ട് ഡോസ് വാക്സിൻ സ്ഥിരീകരിച്ചുവെന്നത് ആശങ്കയുളവാക്കുന്നതാണ്. രാജ്യത്തെ മെഡിക്കൽ പ്രോട്ടോകോൾ പ്രകാരം ഇയാളെ ക്വാറന്റീൻ ചെയ്തിരിക്കുകയാണ്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായും രാജ്യം സജ്ജമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
നിലവിൽ ഒമിക്രോൺ വ്യാപനം തടയുന്നതിനായി ബൂസ്റ്റർ ഡോസുകൾ ലഭ്യമാണ്. സ്വദേശികളും പ്രവാസികളും വാക്സിന്റെ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് രോഗവ്യാപനം ഇല്ലാതാക്കാൻ സഹകരിക്കണമെന്നും പുതിയ കൊവിഡ് വകഭേദങ്ങൾക്കെതിരെയും വാക്സിനുകൾ പ്രതിരോധം തീർക്കുന്നുതയായി പഠനങ്ങൾ തെളിയിക്കുന്നതെന്നും ഡോ. അബ്‍ദുല്ല അൽ സനദ് പറഞ്ഞു.