Top

കുവൈറ്റിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ മൃതദേഹം; പ്രവാസിയുടേതെന്ന് സംശയം

പ്രവാസിയുടെ മൃതദേഹമാണെന്നാണ് സംശയിക്കുന്നത്. കൂടുതല്‍ പരിശോധനകള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

24 Oct 2021 7:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുവൈറ്റിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ മൃതദേഹം; പ്രവാസിയുടേതെന്ന് സംശയം
X

കുവൈത്ത് സിറ്റി: കുവൈറ്റില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ പ്രവാസിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് 20 ദിവസത്തിലധികം പഴക്കമുണ്ട്. പുരുഷന്റെ ശരീരമാണ് കണ്ടെത്തിയതെന്നും ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു

ഫഹാഹീലിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഒരാളുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയതെന്ന് കുവൈറ്റ് പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക അന്വേഷണത്തില്‍ മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രവാസിയുടെ മൃതദേഹമാണെന്നാണ് സംശയിക്കുന്നത്. കൂടുതല്‍ പരിശോധനകള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Next Story

Popular Stories