Top

'നാളെ മകന്‍ നിരപരാധിയെന്ന് വിധിയെഴുതിയാല്‍?' കൊച്ചുമകന്റെ ഇന്നത്തെ മാനസികാവസ്ഥയ്ക്ക് നീതി കിട്ടില്ലെന്ന് വിജയ് ബാബുവിന്റെ അമ്മ

''മകന്‍ തെറ്റുകാരനാണെന്ന് വിധിയെഴുതിയാല്‍ ആ പെണ്‍കുട്ടിക്കൊപ്പം നില്‍ക്കണമെന്നാണ് നിലപാട്.''

14 May 2022 2:53 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാളെ മകന്‍ നിരപരാധിയെന്ന് വിധിയെഴുതിയാല്‍? കൊച്ചുമകന്റെ ഇന്നത്തെ മാനസികാവസ്ഥയ്ക്ക് നീതി കിട്ടില്ലെന്ന് വിജയ് ബാബുവിന്റെ അമ്മ
X

നടി നല്‍കിയ പരാതിയില്‍ വിജയ് ബാബു കുറ്റക്കാരനല്ലെന്ന് വിധിയെഴുതിയാല്‍ അവന്റെ മകന്‍ ഇന്ന് അനുഭവിക്കുന്ന മാനസികാവസ്ഥക്ക് നീതി കിട്ടാതെ പോകുമെന്ന് വിജയ് ബാബുവിന്റെ അമ്മ.

മകന്‍ തെറ്റുകാരനാണെന്ന് വിധിയെഴുതിയാല്‍ ആ പെണ്‍കുട്ടിക്കൊപ്പം നില്‍ക്കണമെന്നാണ് നിലപാട്. നടിയായ പെണ്‍കുട്ടി കൊടുത്ത പരാതിയെ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ പെണ്‍കുട്ടിയെ കൊണ്ട് പരാതി കൊടുപ്പിക്കാന്‍ ആരെങ്കിലും പ്രേരണ കൊടുത്തിട്ടുണ്ടോയെന്നും പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും വിജയ് ബാബുവിന്റെ അമ്മ ആവശ്യപ്പെട്ടു. വിജയ് ബാബുവിനെതിരായ പരാതി വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയ ശേഷമാണ് വിജയ് ബാബുവിന്റെ അമ്മ ഇക്കാര്യം പറഞ്ഞത്.

വിജയ് ബാബുവിന്റെ അമ്മ പറഞ്ഞത്: ''എന്റെ മകന്‍ വിജയ് ബാബുവിന്റെ പേരില്‍ നടിയായ പെണ്‍കുട്ടി കൊടുത്ത പരാതിയെ ബഹുമാനിക്കുന്നു. അതോടൊപ്പം നല്ല സൗഹൃദമായിരുന്ന പെണ്‍കുട്ടി ഒരു ദിവസം പെട്ടന്ന് ആരോപണം ഉന്നയിക്കുമ്പോള്‍ 22 വര്‍ഷം കഠിനാധ്വാനം ചെയ്ത് വളര്‍ന്ന വന്ന എന്റെ മകന്റെ നേരെ വലിയ ആക്രമണമാണ് എല്ലായിടത്തും നടന്നത്.''

''ബഹുമാനപെട്ട നീതി പീഠത്തിലും നിയമ സംവിധാനത്തിലും ഞാന്‍ വിശ്വസിക്കുന്നു. പെണ്‍കുട്ടി കൊടുത്ത പരാതി അന്വേഷിക്കണം. അന്വേഷിക്കുന്നുണ്ട്. അതോടൊപ്പം പെണ്‍കുട്ടിയെ കൊണ്ട് എങ്ങനെ ഒരു പരാതി കൊടുപ്പിക്കാന്‍ ആരെങ്കിലും പ്രേരണ കൊടുത്തിട്ടുണ്ടോ എന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും അന്വേഷണം വേണം.''

''ഇക്കാര്യത്തില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണം വേണം. പെണ്‍കുട്ടിക്ക് ഇങ്ങനെ ഒരു പരാതി നല്‍കാന്‍ എന്തെങ്കിലും തരത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം. എല്ലാ തെളിവുകളും ശേഖരിക്കാന്‍ അത്യാധുനിക സൗകര്യങ്ങള്‍ നമ്മുടെ നിയമ സംവിധാനത്തില്‍ നിലവില്‍ ഉണ്ട്. പെണ്‍കുട്ടി പറഞ്ഞ പരാതിയുടെ കൂടെ ഈക്കാര്യം കൂടി അന്വേഷണ വിധേയമായി നീതി പീഠത്തിന് മുന്നില്‍ വന്ന്, പിന്നീട് നീതി പീഠം എന്റെ മകന്‍ തെറ്റുകാരനാണ് എന്ന് വിധിയെഴുതിയാല്‍ ആ പെണ്‍കുട്ടിക്ക് ഒപ്പം നില്‍ക്കണം എന്നാണ് എന്റെ നിലപാട്.''

''പക്ഷെ നാളെ എന്റെ മകന്‍ കുറ്റക്കാരനല്ല എന്ന് വിധിയെഴുതിയാല്‍ അവന്റെ സ്‌കൂളില്‍ പോകുന്ന മകന്‍ ഇന്ന് അനുഭവിക്കുന്ന മാനസിക അവസ്ഥക്ക് നീതി കിട്ടാതെ പോകും. ബഹുമാനപെട്ട മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇന്ന് നല്‍കിയ പരാതിയില്‍ നീതിപൂര്‍വ്വമായ നടപടി ഉണ്ടാവും എന്നാണ് വിശ്വാസം. ''

വിജയ് ബാബുവിനെതിരെ നടി നല്‍കിയ പരാതി വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന് വിജയ് ബാബുവിന്റെ അമ്മ കത്തയച്ചത്. പരാതിക്ക് പിന്നില്‍ എറണാകുളത്തെ സിനിമാപ്രവര്‍ത്തകരുടെ ഒരു സംഘമാണെന്നും ഇവരുടെ ഗൂഢാലോചനയുടെ ഭാഗമായാണ് പരാതി തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കിയില്ലെന്ന വിരോധത്തിലാണ് നടി സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്. കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുക ലക്ഷ്യമിട്ട് നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും നീതി ഉറപ്പ് വരുത്തണമെന്നും കത്തില്‍ അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

Popular Stories