മമ്മൂട്ടിയെ ഇഷ്ടമാണ് എന്നാലും മോഹൻലാലിനെ കൂടുതൽ ഇഷ്ടപ്പെടാൻ കാരണമുണ്ട്: ശിവ

'മലയാളത്തില്‍ നല്ല സിനിമകള്‍ വന്നാല്‍ ഞാന്‍ എന്തായാലും അഭിനയിക്കും'

dot image

മലയാള സിനിമകള്‍ ഒരുപാട് ഇഷ്ടമാണെന്നും തന്റെ മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍ ആണെന്നും പറയുകയാണ് തമിഴ് നടന്‍ ശിവ. മമ്മൂട്ടിയെ ഇഷ്ടമാണെങ്കിലും മോഹൻലാലിനെ കൂടുതൽ ഇഷ്ടപ്പെടാൻ കാരണമുണ്ടെന്നും ശിവ പറഞ്ഞു. അദ്ദേഹത്തിന്റെ ഹ്യൂമര്‍ തനിക്ക് ഇഷ്ടമാണെന്നും മോഹന്‍ലാല്‍ എന്ന നടന് ഹ്യൂമറും സീരിയസായ വേഷവും ഒരുപോലെ ചെയ്യാനാകുമെന്നും ശിവ കൂട്ടിച്ചേര്‍ത്തു. 'പറന്തു പോ' എന്ന തമിഴ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘തമിഴ് സിനിമ ചെയ്യാന്‍ തന്നെ ഞാന്‍ ബുദ്ധിമുട്ടുകയാണ്. എനിക്ക് മലയാള സിനിമകള്‍ ഒരുപാട് ഇഷ്ടമാണ്. ഇവിടെ മലയാളത്തില്‍ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍ ആരാണെന്ന് ചോദിച്ചാല്‍ അത് തീര്‍ച്ചയായും മോഹന്‍ലാല്‍ സാറാണ്. മമ്മൂട്ടി സാറിനെയും എനിക്ക് ഇഷ്ടമാണ്. പക്ഷെ മോഹന്‍ലാല്‍ സാറിനെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണമുണ്ട്. ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ മുഖത്തെ ഒരു റിയാക്ഷന്‍ തന്നെ മതിയാകും. അതിന് പല അര്‍ത്ഥങ്ങളുമുണ്ടാകും.

ക്ലോസപ്പ് ഷോട്ടിലെ അദ്ദേഹത്തിന്റെ ഒരു റിയാക്ഷന് ഒരുപാട് അര്‍ത്ഥങ്ങളുണ്ടാകും. അതുപോലെ അദ്ദേഹത്തിന്റെ ഹ്യൂമറും എനിക്ക് ഒരുപാട് ഇഷ്ടമാണ്. മോഹന്‍ലാല്‍ സാറിന് ഹ്യൂമറും സീരിയസായ വേഷവും ഒരുപോലെ ചെയ്യാനാകും. മലയാളത്തില്‍ നല്ല സിനിമകള്‍ വന്നാല്‍ ഞാന്‍ എന്തായാലും അഭിനയിക്കും,’ ശിവ പറഞ്ഞു.

Content Highlights:  Tamil actor Sivan says he has a reason to like Mohanlal more

dot image
To advertise here,contact us
dot image