ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് മാറ്റുന്നു; പുതിയ ഡേറ്റ് അറിയിച്ച് ഷൈൻ ടോം ചിത്രം 'സൂത്രവാക്യം'

തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനികളിൽ ഒന്നായ സിനിമാബണ്ടി മലയാളത്തിൽ ഒരുക്കുന്ന ആദ്യ ചിത്രമാണ് സൂത്രവാക്യം

dot image

ഷൈന്‍ ടോം ചാക്കോയെ നായകനാക്കി നവാഗതനായ യുജീന് ജോസ് ചിറമ്മേല്‍ സംവിധാനം ചെയ്യുന്ന സൂത്രവാക്യം എന്ന സിനിമയുടെ റിലീസ് തീയതി മാറ്റി. ജൂലൈ 4 ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമാണ് ഇപ്പോൾ പുതിയ തീയതിയിലേക്ക് മാറ്റിയിരിക്കുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്‍റെ റിലീസ് തീയതി മാറ്റുകയാണെന്ന് നടൻ ഷൈന്‍ ടോം ചാക്കോ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ജൂലൈ 11 ആണ് സിനിമയുടെ പുതിയ റിലീസ് തീയതി.

ശ്രീകാന്ത് കന്ദ്രഗുള നിർമ്മിച്ച് കന്ദ്രഗുള ലാവണ്യ റാണി അവതരിപ്പിക്കുന്ന ചിത്രമാണിത്. ഷൈന്‍ ടോമിനൊപ്പം വിൻസി അലോഷ്യസും ദീപക് പറമ്പോലുമാണ് ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനികളിൽ ഒന്നായ സിനിമാബണ്ടി മലയാളത്തിൽ ഒരുക്കുന്ന ആദ്യ ചിത്രമാണ് സൂത്രവാക്യം. ഇതിനോടകം മൂന്ന് ചിത്രങ്ങളും നാല് ഒടിടി വെബ് സിരീസുകളുമാണ് സിനിമാബണ്ടി നിർമ്മിച്ചിട്ടുള്ളത്. സംവിധായകൻ യുജീൻ ജോസ് ചിറമ്മലിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് പെൻഡുലം എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ റെജിൻ എസ് ബാബുവാണ്. ഛായാഗ്രഹണം ശ്രീരാം ചന്ദ്രശേഖരൻ, സംഗീതം ജീൻ പി ജോൺസൻ, എഡിറ്റിംഗ് നിതീഷ് കെ ടി ആർ.

ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ഷെെന്‍ ടോം ചാക്കോ എത്തുന്നത്. സൗണ്ട് ഡിസൈൻ പ്രശാന്ത് പി മേനോൻ, ഫൈനൽ മിക്സിംഗ് സിനോയ് ജോസഫ്, പ്രൊഡക്ഷൻ ഡിസൈൻ അപ്പുണ്ണി സാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡി ഗിരീഷ് റെഡ്ഡി, അസ്സോസിയേറ്റ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൗജന്യ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ ജോബ് ജോർജ്, വസ്ത്രാലങ്കാരം വിപിൻ ദാസ്, മേക്കപ്പ് റോണി വെള്ളത്തൂവൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അബ്രു സൈമൺ, മാർക്കറ്റിംഗ്, ബ്രാൻഡിംഗ് & പോസ്റ്റർ റാബിറ്റ് ബോക്സ് ആഡ്‌സ്, പിആർഒ എ എസ് ദിനേശ്, ശബരി.

Content Highlights: Shine Tom Chacko film Soothravakyam new release date announced

dot image
To advertise here,contact us
dot image